ബംഗ്ലാദേശ് ചിത്രം ‘ഹവാ’ സോണി ലിവ്വില്‍ റിലീസിനെത്തി. 95-ാമത് ഓസ്‌കറിലേക്കുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു ഇത്. മെജ്ബൗര്‍ റഹ്മാന്‍ സുമോന്‍ ആണ് സംവിധാനം. ചഞ്ചല്‍ ചൗരി, നഫിസ തുഷി, സരിഫുള്‍ റാസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഒരു പെണ്‍കുട്ടി കുടുങ്ങുന്നു. നടുക്കടലില്‍ ആ പെണ്‍കുട്ടിയും ആറ് മത്സ്യത്തൊഴിലാളികളും മാത്രം. തുടര്‍ന്ന് ആ ബോട്ടില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.