മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കുകളിലാണിപ്പോള്‍ നിവിന്‍. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും പ്രേമം എന്ന ചിത്രമായിരുന്നു നിവിന്‍ കരിയറില്‍ ബ്രേക്ക് ആയി മാറിയത്. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിനെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 2013 ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അല്ഫോന്സും നിവിനും ആദ്യമായി ഒന്നിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അല്‍ഫോന്‍സ് പുത്രന് വന്‍ തിരിച്ചുവരവ് തന്നെയായിരിക്കും നിവിനൊപ്പമുണ്ടാകുക. 2022 ല്‍ പൃഥ്വിരാജിനെ നായകനാക്കിയൊരുക്കിയ ഗോള്‍ഡ് ആണ് അല്‍ഫോന്‍സിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും വീണ്ടും
