നിക്കോസ് കസാന്ദ് സാക്കിന്‍സിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്സ്ആപ്പ് സന്ദേശം സന്ധ്യയുടെ മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതല്‍ മാറിമറിയാന്‍ തുടങ്ങുകയായി. ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവല്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ബെന്യാമിന്റെ വ്യത്യസ്തമായ രചന. ‘ശരീരശാസ്ത്രം’. എട്ടാം പതിപ്പ്. മാതൃഭൂമി. വില 225 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan