1983 ജൂൺ 25നാണ് ലോകക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ പേരെഴുതി ചേർത്തത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ആ
കിരീട നേട്ടത്തിൻറെ നാല്പതാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകർ. തിരുവനന്തപുരം ഗോൾഫ് ക്ലബിലെത്തിയ ടീം നായകൻ കപിൽദേവ് ലോകകപ്പിന്റെ ഓർമകൾ പങ്കുവെച്ചു.ലോകകപ്പ് കിരീട നേട്ടം സുന്ദരമായ ഓർമയെന്നും മുംബൈയിൽ ടീമംഗങ്ങൾ ഒത്തുചേരുമെന്നും കപിൽദേവ് തിരുവനന്തപുരത്ത് പറഞ്ഞു. ഗോൾഫിൽ സജീവമായ കപിൽ ദേവ് തിരുവനന്തപുരം ഗോൾഫ് ക്ലബിൽ പന്തുതട്ടി, ആരാധകർക്കൊപ്പം ഫോട്ടോയെടുത്താണ് കേരളത്തിൽ നിന്ന് മടങ്ങിയത്.
തിരുവനന്തപുരം ഗോൾഫ് ക്ലബിലെത്തിയ കപിൽദേവ് ലോകകപ്പിന്റെ ഓർമകൾ പങ്കുവെച്ചു
![തിരുവനന്തപുരം ഗോൾഫ് ക്ലബിലെത്തിയ കപിൽദേവ് ലോകകപ്പിന്റെ ഓർമകൾ പങ്കുവെച്ചു 1 Kapil 1983 wc trophy file](https://dailynewslive.in/wp-content/uploads/2023/06/Kapil-1983-wc-trophy-file.jpg)