ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ബാങ്കും എജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സംയുക്തമായി ചേര്‍ന്നാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്. സമ്പാദ്യത്തിനൊപ്പം ജീവിത സുരക്ഷ ഉറപ്പുവരുത്തുക എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാനിലൂടെ കുടുംബത്തെ സുരക്ഷിതമാക്കാനും, വരുമാനം സൃഷ്ടിക്കാനും കഴിയുന്നതാണ്. ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്കായി മാത്രമായാണ് പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് പങ്കാളിയെ ഉള്‍പ്പെടുത്താന്‍ അവസരം ലഭിക്കുന്നതാണ്. കൂടാതെ, പോളിസിയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ പ്രീമിയം അലോക്കേഷന്‍ ചാര്‍ജ് ഉള്‍പ്പെടെയുള്ള എല്ലാ ചാര്‍ജുകളും തിരികെ നല്‍കുക തുടങ്ങിയ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് സമ്പാദ്യശീലം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍.