ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായി മോസ്കോ മേയര്‍ സ്ഥിരീകരിച്ചു.ആക്രമണത്തെ യുക്രെയ്ന് തീവ്രവാദമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഈ മാസം മൂന്നിനും മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. അന്ന് പ്രസിഡന്റ് പുടിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് റഷ്യ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം യുക്രെയ്ന് നിഷേധിച്ചിരുന്നു.
മോസ്കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം
