ഇന്ത്യന്‍ വിപണിയില്‍ പുതിയ ക്രോസ് ഓവര്‍ സെഡാന് സി3 എക്സ് സിട്രോണ്‍ അടുത്തവര്‍ഷം പുറത്തിറക്കും. ഇന്ത്യക്കു വേണ്ടി നിര്‍മിച്ച സിഎംപി മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും സി3എക്സ് പുറത്തിറങ്ങുക. പെട്രോള്‍ മോഡലിനു പിന്നാലെ സി3എക്സിന്റെ വൈദ്യുത മോഡലും സിട്രോണ്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അംബാസിഡറിന്റെ വ്യാപാര നാമം സ്വന്തമാക്കിയ പിഎസ്എ ഗ്രൂപ് ആ പേരിലായിരിക്കും പുതിയ വാഹനം എത്തിക്കുക എന്നാണ് പ്രതീക്ഷ. യൂറോപില്‍ വില്പനയിലുള്ള സി4എക്സ്, സി5എക്സ് എന്നീ മോഡലുകളോട് സാമ്യതയുള്ള രൂപകല്പനയായിരിക്കും സി3എക്സിന്റേത്. അതേസമയം മുന്നിലേയും പിന്നിലേയും ഡിസൈനിന് സി3 എയര്‍ക്രോസിനോടും സാമ്യതയുണ്ട്. എങ്കിലും നോച്ച്ബാക്ക് സ്റ്റൈല്‍ ടെയില്ഗേറ്റാകാം സി3എക്സിന് സിട്രോണ്‍ നല്‍കിയിരിക്കുന്നത്. സി3എക്സ് അടുത്ത വര്‍ഷം ജൂലൈയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ വൈദ്യുത മോഡല്‍ 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഇന്ത്യന്‍ വിപണിയിലേക്കെത്തുക.