അക്ഷയ തൃതീയ ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 44,600 രൂപ. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,575 രൂപ. സ്വര്‍ണം വാങ്ങാന്‍ ശുഭമുഹൂര്‍ത്തമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിനത്തില്‍ ജ്വല്ലറികളില്‍ ഏറ്റവും വലിയ ഒറ്റ ദിന വ്യാപാരം നടക്കും. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 4635 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 45,320 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്ന പ്രവണതയാണ് ദൃശ്യമായത്. ഓഹരി വിപണിയിലെ അസ്ഥിരതയും അമേരിക്കയിലെ ബാങ്ക് തകര്‍ച്ചയുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.