വരുമാനത്തില്‍ വന്‍ കുതിപ്പുമായി റെയില്‍വേ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം 25 ശതമാനം വളര്‍ച്ച നേടി 2.40 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷത്തേക്കാള്‍ 49,000 കോടി രൂപ കൂടുതല്‍ നേടിയാണ് വന്‍ കുതിപ്പ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരക്ക് വരുമാനത്തിലും കുതിപ്പുണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം ഉയര്‍ന്ന് 1.62 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം. യാത്രക്കാരുടെ വരുമാനം എക്കാലത്തെയും ഉയര്‍ന്ന 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 63,300 കോടി രൂപയിലെത്തി. 2021-22ല്‍ ഇത് 39,214 കോടി രൂപയായിരുന്നു. 2022-23ല്‍ റെയില്‍വേയുടെ ആകെ ചെലവ് 2,37,375 കോടി രൂപയാണ്. ഈ കാലയളവിലെ പ്രവര്‍ത്തന അനുപാതം 98.14 ശതമാനമാണ്. 2022-23ല്‍ മറ്റ് കോച്ചിംഗ് വരുമാനമായി റെയില്‍വേ നേടിയത് 5,951 കോടി രൂപയാണ്, മുന്‍വര്‍ഷം ഇത് 4,899 കോടി രൂപയായിരുന്നു, 21 ശതമാനം കൂടുതലാണിത്.