മദ്യനയക്കേസിൽ ചോദ്യം ചെയ്യലിനായി അരവിന്ദ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തെത്തി. രണ്ടു മണിക്കൂറിലേറെയായി ചോദ്യം ചെയ്യൽ തുടരുകയാണെന്ന് റിപ്പോർട്ട് . പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബിജെപി സിബിഐയോട് തന്നെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും അറസ്റ്റ് ഉണ്ടാകുമെന്ന് കെജ്‌രിവാൾ പ്രതികരിച്ചിരുന്നു.. ബിജെപി താൻ അഴിമതിക്കാരൻ ആണെന്ന് പറയുന്നു. താൻ ഇൻകം ടാക്സിൽ കമ്മീഷണർ ആയിരുന്നു. വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. താൻ അഴിമതിക്കാരൻ ആണെങ്കിൽ ലോകത്തിൽ ആരും സത്യസന്ധരല്ലെന്നും, സിബിഐ യുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.