കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം എന്നാണ് താൻ പറഞ്ഞതെന്നും, അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്.കുത്തിതിരുപ്പ് പരാമർശം കെപിസിസി പ്രസിഡന്റിന്റെ നാവു പിഴയായേ കാണുന്നുള്ളു. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോസഫിന്റെ പരാമർശം അപക്വമാണെന്നായിരുന്നു ഇന്നലെ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സുധാകരൻ പറഞ്ഞത്.