yt cover 20

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രി സ്വാധീനിച്ചതു പരാതിക്കാരന്‍ കണ്ടോയെന്നു ലോകായുക്ത ന്യായാധിപന്മാര്‍. റിവ്യു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു പരാതിക്കാരനായ ശശികുമാറിനെ രൂക്ഷമായി വിമര്‍ശിച്ചത്. തങ്ങളെ വിശ്വാസമില്ലെങ്കില്‍ എന്തിനാണു കേസുമായി വന്നതെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയും ആള്‍ക്കൂട്ട അധിഷേപം നടത്തുകയുമാണ്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. ലോകായുക്ത വിമര്‍ശിച്ചു.

ശബരിമലയിലെ കുത്തകകരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവ്. കരാറുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം നടത്തേണ്ടത്. പാര്‍ക്കിംഗ്, ലേലം, നാളികേര കരാര്‍ എന്നിവ പരിശോധിക്കും.

തൃശൂരിലെ 24 സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. രോഗികള്‍ വലഞ്ഞു. പ്രതിദിന വേതനം 1500 ആക്കണമെന്നാണ് ആവശ്യം. ശമ്പളം വര്‍ധിപ്പിക്കാന്‍ ധാരണയായ അമല, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍ എന്നീ ആശുപത്രികളില്‍ സമരമില്ല.

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ് എന്‍ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീണ്ടും പ്രതിയായതോടെ എസ്എന്‍ ട്രസ്റ്റിലെ വെള്ളാപ്പള്ളിയുടെ പദവി നഷ്ടപ്പെടും.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

വര്‍ക്കല അയിരൂരില്‍ പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിന് യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ യുവതി പിടിയില്‍. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഇവരടക്കം ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചുമാണു യുവാവ് ശല്യംചെയ്തിരുന്നതെന്ന് യുവതിയുടെ അമ്മ പരാതിപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന് അമിത അധികാരങ്ങള്‍ നല്‍കുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന് ആരോപിച്ച് കോലിയങ്കോട് കണ്‍സ്യൂമര്‍ സഹകരണ സംഘം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഭേദഗതി ബില്ലിന്മേല്‍ നിയമസഭാ സെലക്ട് കമ്മിറ്റി പൊതുജന അഭിപ്രായമറിയാന്‍ വിവിധ സ്ഥലങ്ങളില്‍ സിറ്റിങ് തുടരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വാഴച്ചാലില്‍ അരിക്കൊമ്പന്‍ ദൗത്യത്തിനായി വനംവകുപ്പു ട്രയല്‍ റണ്‍ നടത്തുകയായിരുന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. വാഴച്ചാല്‍ ചെക്ക് പോസ്റ്റിന് സമീപത്താണ് റോഡ് ഉപരോധിച്ചത്. ആനയെ ഇടുക്കിയില്‍നിന്ന് പറമ്പിക്കുളത്തേക്ക് കൊണ്ടുപോകന്നത് വാഴച്ചാല്‍ വഴിയാണ്. ആനയെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

ഇടുക്കിയില്‍ വീണ്ടും അരി കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ ലീലയുടെ വീട് തകര്‍ത്തു. ലീലയും മകളും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. മൂവരും ഓടി രക്ഷപ്പെട്ടു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്

കോടതി ഇടപെട്ടതോടെ അരിക്കൊമ്പന്‍ വിഷയം ആകെ കുഴഞ്ഞുമറിഞ്ഞെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. വിഷയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണു വേണ്ടത്. വനം വകുപ്പിന്റെ ഇടപെടലില്‍ പോരായ്മ ഉണ്ടെങ്കില്‍ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.

മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് 3,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എംഎന്‍ സ്മാരകം പൊളിച്ച് പുതിയ മന്ദിരം പണിയും. പത്തു കോടി ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിക്കുക. ഒന്നരക്കൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ കേന്ദ്ര റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സവാര്‍ ധനാനിയ സന്ദര്‍ശിച്ചു. റബറിന്റെ താങ്ങു വില വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബിഷപ്പ് പാംപ്ലാനിക്ക് ഉറപ്പു നല്‍കി.

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാല് യൂത്ത് കോണ്‍ഗ്രസുകാരാണ് കരുതല്‍ തടങ്കലിലായത്. സജില്‍ ഷെരീഫ്, അബ്ദുല്‍ റഹീം, നൂറുദ്ദീന്‍ കോയ, അന്‍സില്‍ ജലീല്‍ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.

കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടും ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ചേര്‍ത്തലയിലും ദേശീയപാതയില്‍ കൊമ്മാടിയിലുമാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നില്‍ കരിങ്കൊടി കാണിച്ചത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് സഹിക്കാനാകാതെ 2001 ല്‍ മുസ്ലീംലീഗ് യുഡിഎഫ് വിടാന്‍ തീരുമാനിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എല്‍ഡിഎഫിലേക്ക് പോകാനായിരുന്നു നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ് യുഡിഎഫില്‍ ഉറച്ചുനിന്നതെന്ന് ഗുലാംനബി ആസാദ് അവകാശപ്പെട്ടു.

ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച പിണറായി വിജയന് പശ്ചാത്താപമുണ്ടോയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചു. പാലാ, തിരുവനന്തപുരം ബിഷപ്പുമാര്‍ക്കെതിരേ കേസെടുത്തതില്‍ പശ്ചാത്താപമുണ്ടൊ ? മുഖ്യമന്ത്രിയും റിയാസും സിപിഎമ്മിനെ മുസ്ലീംവത്കരിക്കാനുള്ള ശ്രമത്തിലാണെന്നും മുരളീധരന്‍ ആരോപിച്ചു. ബിജെപി നടത്തുന്ന ഗൃഹ സമ്പര്‍ക്കങ്ങളില്‍ സിപിഎമ്മിനും യുഡിഎഫിനും ആശങ്കയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.

ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹന അപകട കേസില്‍ ആരെയും രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലന്ന് കോട്ടയം എസ് പി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ത സാമ്പിള്‍ പരിശോധിക്കാതിരുന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

അയിരൂരിലെ കാമുകി ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ മര്‍ദനമേറ്റ യുവാവിനു 15 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം. കേസായതോടെയാണ് പ്രതികള്‍ പണം വാഗ്ദാനം ചെയ്തതെന്ന് യുവാവിന്റെ അച്ഛന്‍ പറഞ്ഞു. മകനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തു. സിഗരറ്റ് കൊണ്ട് കുത്തി ശരീരം പൊള്ളിച്ചെന്നും അച്ഛന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ ഏഴു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും വധ ശ്രമത്തിനാണ് കേസ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ബസിടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാല്‍നട യാത്രക്കാരി മരിച്ചു. ബാലുശേരി എരമംഗലം കണ്ണങ്കോട് ചെട്ടിയാംകണ്ടി സ്വദേശി ഷൈനി (47)യാണ് മരിച്ചത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരേ സത്യഗ്രഹ സമരം ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രനേതാക്കളെ ഗെലോട്ട് നിലപാട് അറിയിച്ചു.

കാഷ്മീരില്‍നിന്ന് കന്യാകുമാരിയിലേക്ക് പുതിയ ഹൈവേകളിലൂടെ ഒരുവര്‍ഷത്തിനകം അതിവേഗം ഡ്രൈവ് ചെയ്യാമെന്ന് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഏഷ്യയിലെ ഏറ്റവും ഉയരവും നീളവുമുള്ള സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കളുടെയും എംപിമാരുടേയും എംഎല്‍എമാരുടേയും മക്കള്‍ക്കു സീറ്റു നല്‍കരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചെന്നു റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനു കാരണം ഇതാണെന്നാണു വിവരം. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിവരികയാണ്.

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് റെയ്ഡുകള്‍ നടത്താനോ വസ്തുക്കള്‍ പിടിച്ചെടുക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. റിട്ടേണിംഗ് ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പരിശോധനയ്ക്ക് അധികാരമുണ്ടെന്നും കോടതി.

നോയിഡയില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തി ബാഗില്‍ ഒളിപ്പിച്ച് അയല്‍വാസിയായ യുവാവ്. മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. രാഘവേന്ദ്ര എന്നയാള്‍ ഒളിവിലാണ്.

മാതാപിതാക്കളില്‍നിന്നും വേര്‍പിരിയാന്‍ ഭര്‍ത്താവിനെ ഭാര്യ നിര്‍ബന്ധിച്ചാല്‍ വിവാഹമോചനം അനുവദിക്കാനുള്ള കാരണമാകാമെന്നു കല്‍ക്കത്താ ഹൈക്കോടതി. നിയമാനുസൃതമായ കാരണങ്ങളില്ലാതെ മാതാപിതാക്കളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനായാല്‍ അത് അയാളെ മാനസികമായി പീഡിപ്പിക്കുന്നതായി കണക്കാക്കാമെന്നാണ് കോടതി നിരീക്ഷിച്ചത്.

വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റ് വിറ്റത് 122 കോടി രൂപയ്ക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് വില്‍പന നടന്നത് യുഎഇയിലാണ്. ‘മോസ്റ്റ് നോബിള്‍ നമ്പേഴ്‌സ്’ ചാരിറ്റി ലേലത്തിലാണ് പി 7 എന്ന വിഐപി കാര്‍ നമ്പര്‍ പ്ലേറ്റ് വിറ്റുപോയത്. ഈ ലേലം ലോക ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടി. എന്നാല്‍ ഈ നമ്പര്‍ ആരാണ് വാങ്ങിയതെന്നു പുറത്തുവിട്ടിട്ടില്ല.

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപ്പിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ കളിച്ച ഡല്‍ഹിയും രണ്ടു മത്സരങ്ങള്‍ കളിച്ച മുംബൈയും ഇതുവരെ ഒറ്റ മത്സരവും വിജയിച്ചിട്ടില്ല.

കോവിഡ് കാലയളവില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ ഉടന്‍ അവസാനിക്കും. ഇളവുകള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് റിസ്‌ക് അനുമാന തോത് കോവിഡിന് മുന്‍പുള്ള 50 ശതമാനത്തിലേക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് 75 ലക്ഷത്തിന് മുകളില്‍ വായ്പ എടുക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നതാണ്. നിലവില്‍, പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. വായ്പ തുകയ്ക്ക് അനുസൃതമായി 5 ബേസിസ് പോയിന്റ് വരെയാണ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. 2022 മാര്‍ച്ച് 31 വരെയാണ് ആര്‍ബിഐ വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് 2023 മാര്‍ച്ച് വരെ ഇത് നീട്ടുകയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ ഭവന വായ്പയില്‍ 36.36 ശതമാനവും 75 ലക്ഷത്തിന് മുകളിലുള്ള വായ്പകളാണ്.

കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. നിലവില്‍ പുതിയ കോണ്ടാക്റ്റ് ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും വാട്സാപ്പിന് പുറത്തു കടന്നാല്‍ മാത്രമാണ് സാധിക്കുക. ഇതിനൊരു പരിഹാമാണ് വാട്സാപ്പ് ഒരുക്കുന്നത്. വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സാപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് ഓപ്പണ്‍ ചെയ്ത് ‘ന്യൂ കോണ്‍ടാക്റ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് അവരുടെ ഹാന്‍ഡ്സെറ്റുകളില്‍ ഫീച്ചറിന്റെ ലഭ്യത പരിശോധിക്കാം. ‘ന്യൂ കോണ്‍ടാക്റ്റ്’ ഓപ്ഷന്‍ ലഭ്യമാണെങ്കില്‍ വാട്സാപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാം.

സംയുക്ത നായികയാകുന്ന ചിത്രം ‘വിരൂപാക്ഷ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സായ് ധരം തേജ് നായകനാകുന്ന ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുമലമായ കാര്യങ്ങളാണ് സംയുക്ത പ്രധാന വേഷമിട്ട് എത്തുന്ന പുതിയ ചിത്രമായ ‘വിരൂപാക്ഷ’യില്‍ പറയുന്നത്. അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന വിരൂപാക്ഷയില്‍ അജയ്, സായ് ചന്ദ്, ബ്രഹ്‌മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. സംയുക്ത നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ബൂമറാംഗാ’ണ്.

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ ചിത്രം ‘അടി’യിലെ പുതിയ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘പണ്ടാറടങ്ങാന്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടുത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ ‘പണ്ടാറടങ്ങാന്‍’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്.

എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 19ന് നടക്കും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലില്‍ വിപണിയിലെത്തുന്ന കോമറ്റിന്റെ വില വരും മാസങ്ങളില്‍ വില പ്രഖ്യപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2.9 മീറ്റര്‍ നീളമുള്ള മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തും എന്നാണ് എംജിയില്‍നിന്ന് ലഭിക്കുന്ന വിവരം. പത്തുലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന കാറില്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, കണക്റ്റഡ് കാര്‍ ടെക്ക്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയുണ്ട്. എംജി സിഎസിനെപ്പോലെ മുന്‍ലോഗോയ്ക്കു പിന്നിലാണ് ചാര്‍ജിങ് പോര്‍ട്ട്. 2010 എംഎം വീല്‍ബെയ്സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളവുമുണ്ടാകും. 20 കിലോവാട്ട്അവര്‍ മുതല്‍ 25 കിലോവാട്ട്അവര്‍ വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും വാഹനത്തിന്. ടാറ്റ ഓട്ടോകോമ്പില്‍ നിന്നായിരിക്കും ബാറ്ററി. 200 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും എന്നാണ് കരുതുന്നത്. 68 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും ഉപയോഗിക്കുക.

കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്തെ കുട്ടനാടിന്റെ വികസനഅനുഭവം ചരിത്രവികാസക്രമത്തില്‍ ചേര്‍ത്തുവച്ചു നോക്കാനുള്ള ഒരു പരിശ്രമമാണ് ഈ പഠനം. കുട്ടനാടിന്റെ വികസന അനുഭവങ്ങള്‍ പരമാവധി വസ്തുനിഷ്ഠമായി ചേര്‍ത്തുവച്ചിരിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങള്‍ അവയുടെ പരിണതഫലങ്ങള്‍ , ഇതിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട ഇന്നത്തെ കുട്ടനാടിന്റെ സാധ്യതകളും പരിമിതികളും , ഇങ്ങനെ കുട്ടനാട് സംബന്ധിച്ച ഏതാണ്ട് ഒരു പൂര്‍ണ രൂപം വായനക്കാരിലെത്തിക്കാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. കുട്ടനാടിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും, ശാസ്ത്രീയവും പ്രായോഗികവുമായ ഇടപെടലുകള്‍ക്കും സഹായകമായ ഒരു പഠനമായി ഈ പുസ്തകത്തെ നിശ്ചയമായും വിലയിരുത്താം. ‘കുത്തിയെടുത്ത പാഠങ്ങള്‍’. എം. ഗോപകുമാര്‍, എം മഞ്ജു, രോഹിത് ജോസഫ്. ഡിസി ബുക്സ്. വില 333 രൂപ.

ഏപ്രില്‍ 11ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം. പുതിയ പഠനങ്ങളനുസരിച്ച്, ഓരോ ആറ് മിനിറ്റിലും ഒരാള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് (പിഡി) രോഗം നിര്‍ണയിക്കുന്നുണ്ട്. കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുക വഴി ഞരമ്പുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ്. തലച്ചോറിലെ സുപ്രധാനമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ചില കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്കാണ് പ്രധാനമായും ഇത്തരത്തില്‍ നാശം സംഭവിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങള്‍ ചിലരില്‍ 40 വയസ്സിന് മുന്‍പേ ആരംഭിക്കാം. ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ലെങ്കിലും എഴുപത് ശതമാനത്തോളം നാശം സംഭവിച്ച് തുടങ്ങുമ്പോഴേക്കും ശക്തമായ രീതിയില്‍ തന്നെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകാം. അനിയന്ത്രിതമായ ശരീര ചലനങ്ങള്‍, ചലനങ്ങള്‍ മന്ദഗതിയിലാകല്‍, ശരീരത്തിന്റെ ബാലന്‍സിലും ഏകോപനത്തിലും വരുന്ന താളപ്പിഴകള്‍, ശരീരത്തിന്റെ പിരിമുറക്കം എന്നിവയെല്ലാമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ചില ലക്ഷണങ്ങള്‍. കാലുകള്‍, കൈകള്‍, താടി, തല എന്നിവയ്ക്ക് വരുന്ന വിറയലാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രാഥമികമായി പ്രത്യക്ഷപ്പെടുന്ന ലക്ഷണം. വ്യക്തികളുടെ ചലനശേഷിയെയും പതിയെ പാര്‍ക്കിന്‍സണ്‍സ് ബാധിച്ച് തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തുകൊണ്ടാണ് ഈ രോഗം ഉണ്ടാവുന്നത് എന്ന് വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനിതകമായ കാരണങ്ങള്‍ മൂലമാവാം ഇവരില്‍ ഈ രോഗം ഉണ്ടാകുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും. അടുത്ത ആളുകളെ പോലും തിരിച്ചറിയാതെ വരും. ഈ രോഗം ഓര്‍മയെയും ചലനത്തെയും ബാധിക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തും. വിഷാദരോഗം, ഉത്കണ്ഠ എന്നിവയിലേക്ക് ഇത് നയിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.09, പൗണ്ട് – 102.03, യൂറോ – 89.46, സ്വിസ് ഫ്രാങ്ക് – 90.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.74, ബഹറിന്‍ ദിനാര്‍ – 217.73, കുവൈത്ത് ദിനാര്‍ -267.79, ഒമാനി റിയാല്‍ – 213.22, സൗദി റിയാല്‍ – 21.88, യു.എ.ഇ ദിര്‍ഹം – 22.35, ഖത്തര്‍ റിയാല്‍ – 22.55, കനേഡിയന്‍ ഡോളര്‍ – 60.83.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *