ഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകള്‍. സത്യത്തില്‍ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്. അത് മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യമാണ്. അതിനു സ്വന്തമായ ഒരു ഭാഷയും ഉണ്ടാകണം. സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലങ്ങളില്‍ സമരത്തില്‍ ഏര്‍പ്പെടാനും അവയെ പ്രതിരോധിക്കാനും ആഖ്യാതാവിന്റെ ഓര്‍മ്മകള്‍ മാറിത്തീരാറുണ്ട്. വിദ്യാസമ്പന്നയും കലകാരിയും എഴുത്തുകാരിയുമൊക്കെയായി അറബി നാട്ടില്‍ ഇരുന്നത് കൊണ്ട് സ്വന്തം ജന്മനാടിനെ മാറോടു ചേര്‍ത്തെഴുതിയ ഗൃഹാതുരത തുളുമ്പുന്ന കൃതിയാണിത്. ‘ഡബ്ബറ് മിഠായി’. സജ്‌ന അബ്ദുള്ള. ഗ്രീന്‍ ബുക്‌സ്. വില 196 രൂപ.