ചില മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന മീഥൈല്‍ മെര്‍ക്കുറി എന്ന ന്യൂറോടോക്സിന്‍ ഞരമ്പുകളെ ബാധിക്കാമെന്ന് കണ്ടെത്തല്‍. അവ അമിതമായി നമ്മുടെ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ശരീരത്തിന് ഹാനികരമാണ്. പ്രത്യേകിച്ചും ഗര്‍ഭിണികളെയും, മുലയൂട്ടുന്ന അമ്മമാരെയും, കുട്ടികളെയും ദോഷകരമായി ബാധിക്കും. പക്ഷെ എന്നു കരുതി എല്ലായിനം മീനും ദോഷകരമല്ല. വര്‍ദ്ധിച്ചു വരുന്ന ജലമലിനീകരണം മൂലമാണ് ഇപ്പോള്‍ ചില മത്സ്യങ്ങളില്‍ മെര്‍ക്കുറി യുടെ അളവ് കൂടുതലായി കണ്ടുവരുന്നത്. ഇങ്ങനെ കടലിലേക്കും മറ്റും പുറംതള്ളപ്പെടുന്ന മെര്‍ക്കുറി ആല്‍ഗേയും മറ്റു പായലുകളിലെത്തുകയും മത്സ്യങ്ങള്‍ ഇവ ഭക്ഷിക്കുന്നതിലൂടെ മത്സ്യത്തിന്റെ മാംസത്തിലും അടിഞ്ഞുകൂടുന്നു. തുടര്‍ന്ന്, അവയെ നമ്മള് ഭക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലും ഇവ ക്രമേണ അടിഞ്ഞു കൂടും. അറിഞ്ഞോ അറിയാതെയോ സ്ഥിരമായി അങ്ങനെ മെര്‍ക്കുറി അടങ്ങിയ മത്സ്യങ്ങള്‍ നമ്മള് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. ചില ഇടങ്ങളില്‍ 1000-ല്‍ രണ്ടു കുട്ടികളിലും ചില ഇടങ്ങളില്‍ 1000-ല്‍ 17 കുട്ടികളിലുമൊക്കെ ഇതിന്റെ ദൂഷ്യവശങ്ങള്‍ കണ്ടുവരുന്നുവെന്ന് ലോകാരോഗ്യ സംഘടന പോലും പറയുന്നു.