കോഴിക്കോട് ട്രെയിന്‍ തീവയ്പ്പ് കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി ഷാറൂഖ് സെയ്ഫി. കേസുമായി ബന്ധപ്പെട്ട് നിലവില്‍ വിശദമായ ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എം ആര് അജിത്കുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല് മീണ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.ഷാറൂഖ് സെയ്ഫിന്റെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഫൊറന്‍സിക് പരിശോധന നടക്കുന്നത്. ഇതിന് മുന്നോടിയായി പ്രതിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാത്ത പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കില്ല. ഇന്ന് രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടരും. നാളെ ഷാറൂഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
കോഴിക്കോട് ട്രെയിന്‍ തീവയ്പ്പ് കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി ഷാറൂഖ് സെയ്ഫി
