യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ നവാഗതനായ ദര്ശന് സംവിധാനം ചെയ്ത് സുധീര്‍ സി.ബി. നിര്‍മ്മിയ്ക്കുന്ന ‘കെടാവിളക്ക്’ എന്ന ചിത്രത്തിന്റെ പൂജയും ലിറിക്കല്‍ മ്യൂസിക് റിലീസിങ്ങും നടന്നു. ഡോ. ഉണ്ണികൃഷ്ണന് തെക്കേപ്പാട്ടിന്റെ കഥയ്ക്ക് ജീവ സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാള സിനിമാ രംഗത്തെ പ്രശസ്തരായ ഒട്ടനവധി നടീ നടന്മാരോടൊപ്പം ബാല നടനായി പാര്‍ത്ഥിപ് കൃഷ്ണനും അഭിനയിക്കുന്നു. ഡോ. ഉണ്ണികൃഷ്ണന് തെക്കെപ്പാട്ട്, ഗോകുല്‍ പണിക്കര്‍ എന്നിവരുടെ വരികള്‍ക്ക് , സജീവ് പുത്തൂര്‍ കണ്ടര്, പി.ഡി. തോമസ്, ഗോകുല്‍ പണിക്കര്‍ എന്നിവര്‍ ഈണമിട്ടിരിക്കുന്നു. രണ്ട് ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോ റിലീസും നടന്നു. ഏപ്രില്‍ മാസത്തില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി കെടാവിളക്കിന്റെ ചിത്രീകരണം നടക്കും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan