രാജ്യത്തു തുല്യതയ്ക്കു വേണ്ടി പോരാട്ടം നടത്തിയ പ്രസ്ഥാനം കോൺഗ്രസാണെന്നും, വൈക്കം സത്യാഗ്രഹത്തിൽ ആർ എസ് എസിനു പങ്കില്ലെന്നും ആർ എസ് എസ് രൂപീകൃതമായതു തന്നെ വൈക്കം സത്യാഗ്രഹം ആരംഭിച്ചതിനു ശേഷമാണെന്നും വൈക്കം സത്യാഗ്രഹ സമര ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യവെ മല്ലികാർജുൻ ഖർഗെ പറഞ്ഞു. പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചതിനാണു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.