ബ്രിട്ടീഷ് ഗവണ്മെന്റിനെതിരേ പോരാടി ജീവത്യാഗം ചെയ്ത ആദിവാസി സ്വാതന്ത്ര്യസമരപോരാളികളായ താംത്യാ ഭീല്‍, കാലുഭായ് ഭീല്‍, ബാജിറാവ്, ബിര്‍സ മുണ്ട, ഹോന്യ കേംഗ്ലേ, ഖാജ്യാ നായ്ക്ക്, രാംജി ഭാംഗ്രാ, ചന്ദ്രയ്യ, ഭാഗോജി നായ്ക്ക്, ബാപ്പുറാവ്, റാണി ഗായ്ഡിന്‍ലു, വൃധു ഭഗത്, തീര്‍ത്ഥ് സിങ്, തില്‍ക്കാ മാഝി, തലയ്ക്കല്‍ ചന്തു… ചരിത്രത്തിലോ സ്വാതന്ത്ര്യസമരപഠനങ്ങളിലോ വീരകഥകളിലോ സ്ഥാനം ലഭിക്കാതെ മറഞ്ഞുപോയ ധീരസമരനായകന്‍മാരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഉണ്ണി അമ്മയമ്പലത്തിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി. ചിത്രീകരണം – ഷജില്‍കുമാര്‍ കെ.എം.
‘ആദ്യകാല സ്വാതന്ത്ര്യസമരപോരാളികള്‍ കുട്ടികള്‍ക്ക്’. മാതൃഭൂമി ബുക്സ്. വില 168 രൂപ.