പുതിയ ഹോണ്ട ആക്ടീവ 125 പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ. റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് പുതിയ ഹോണ്ട ആക്ടീവ 2023. ഇതിന്റെ വില 78,920 രൂപയില്‍ തുടങ്ങി 88,093 രൂപ വരെ (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) വരെയായിരിക്കും. ഹോണ്ട എസിജി സ്റ്റാര്‍ട്ടറും സ്റ്റാര്‍ട്ട് സോളിനോയിഡും സമന്വയിപ്പിക്കുന്ന മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ ഉള്ള 125 സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് ആക്ടീവ 2023ന് കരുത്ത് പകരുന്നത്. സ്മാര്‍ട്ട് ഫൈന്‍ഡ്, സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് സേഫ് തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന ആക്ടീവ 125 2023നൊപ്പം കമ്പനി ഇപ്പോള്‍ ഹോണ്ട സ്മാര്‍ട്ട് കീ വാഗ്ദാനം ചെയ്യുന്നു. ഇക്വലൈസര്‍, ടെലിസ്കോപിക് ഫ്രണ്ട് സസ്പെന്ഷന്, 3-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിന് സസ്പെന്ഷന് എന്നിവയ്ക്കൊപ്പം കോമ്പി-ബ്രേക്ക് സിസ്റ്റവും (സിബിഎസ്) സ്കൂട്ടറിന് ലഭിക്കുന്നു. പേള്‍ നൈറ്റ് സ്റ്റാര്‍ട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബല്‍ റെഡ് മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളാണ് ഹോണ്ട ആക്ടീവ 125 2023 ന് ഉള്ളത്. സ്കൂട്ടറിന് ഡ്രം, ഡ്രം അലോയ്, ഡിസ്ക്, എച്ച്-സ്മാര്‍ട്ട് എന്നീ നാല് വേരിയന്റുകളുണ്ട്.