‘പഠാന്‍’ കളക്ഷന്‍ ആയിരം കോടിയും കടന്ന് മുന്നേറുമ്പോള്‍ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു ബോളിവുഡിന്റെ കിങ് ഖാന്‍. ഏകദേശം 8.2 കോടി രൂപ വില വരുന്ന റോള്‍സ് റോയ്‌സ് കള്ളിനന്‍ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഷാറുഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഇത്. വാഹനലോകത്തെ വിവിഐപി പദവിയുള്ള ഈ കള്ളിനനിന്റെ കുറച്ചു മോഡലുകള്‍ മാത്രമേ വില്‍പനയ്‌ക്കെത്തുകയുള്ളു. റോള്‍സ് റോയ്‌സ് കാറുകളുടെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും കറുപ്പില്‍ കുളിച്ചാണ് നില്‍ക്കുന്നത്. കൂടാതെ കറുപ്പ് ഗ്രില്ലും ഉപയോഗിച്ചിരിക്കുന്നു. കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനായി പ്രത്യേകം തയ്യാറാക്കിയ 22 ഇഞ്ച് അലോയ് വീലുകളും അതിലെ ഗ്ലോസി റെഡ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറും മറ്റൊരു ആകര്‍ഷണമാണ്. 6.75-ലീറ്റര്‍, വി12 പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനിലും. 600 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമുണ്ട്.