നായ്ക്കള്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ‘വാലാട്ടി’യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് അഞ്ച് മുതലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് വാലാട്ടി. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ് വീലര്‍, നാടന്‍ നായ ഇനങ്ങളില്‍ പെട്ട നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോമി, അമലു, കരിദാസ്, ബ്രൂണോ എിങ്ങനെയാണ് ചിത്രത്തില്‍ ഇവരുടെ കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങളുടെ പരിശീലനത്തിനുമായി മൂന്ന് വര്‍ഷത്തിലധികമാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവഴിച്ചത്.