രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ കോൺഗ്രസിന്റെ സത്യാഗ്രഹം.ഒരു വ്യക്തിയുടെ അഹങ്കാരത്തിനുള്ള മറുപടി കാലം നൽകുമെന്ന് മല്ലികാർജുൻ ഖാർഗെ. രാഹുലിനെ ഭയപ്പെടുത്താനാവില്ലെന്നും, രാഹുലിനെ രാജ്യ ദ്രോഹിയായി ചിത്രീകരിച്ചെന്നും, ഭയപ്പെടുത്തി നിശബ്ദനാക്കാനാണ് ശ്രമമെന്നും, രക്ത സാക്ഷിയായ പിതാവിനെ പാർലമെൻറിൽ അപമാനിച്ചുവെന്നും, കൊള്ളയടിച്ചത് രാജ്യത്തിന്റെ സ്വത്താണ് രാഹുലിന്റെ സ്വത്തല്ലെന്നും, രാഹുലിന്റെ ചോദ്യങ്ങളെ പ്രധാനമന്ത്രി പേടിക്കുന്നുവെന്നും, അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകുമന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.