ആരെയും ഭയക്കുന്നില്ലെന്നും നിശബ്ദനാക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു പറഞ്ഞു.ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താൻ പോരാടുന്നതെന്നും,മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടത്.സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല. വയനാട്ടിലെ ജനങ്ങൾ തൻ്റെ കുടുംബമാണ്. അവർക്ക് വിശദാംശങ്ങൾ അറിയിച്ച് കത്തെഴുതും. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.