ഈ വര്‍ഷം ഫെബ്രുവരിയില്‍ എംഡബ്ല്യൂസി 2023 ല്‍ അവതരിപ്പിച്ച ടെക്നോ സ്പാര്ക് 10 പ്രോ ഇന്ത്യയിലെത്തി. മീഡിയടെക് ഹീലമിയോ ജി88 പ്രോസസറും 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് പ്രധാന ഫീച്ചറുകള്‍. ഗ്ലോബല്‍ വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ടെക്നോ സ്പാര്ക് 10 പ്രോയുടെ മൂന്ന് കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ 16 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയാണ് വില. ലൂണാര്‍ എക്ലിപ്സ്, പേള്‍ വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് വാങ്ങാം. ടെക്നോ സ്പാര്ക് 10 പ്രോ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എച്ച്ഐഒഎസ് 12.6 ലാണ് പ്രവര്‍ത്തിക്കുന്നത്. 90ഹെര്‍ട്സ് റിഫ്രഷ് റേറ്റും 270ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി+ (2460 ഃ 1080 പിക്സലുകള്‍) എല്‍സിഡി സ്ക്രീനാണ് ഇതിലുള്ളത്. മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസര്‍. 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ടെക്നോ സ്പാര്ക് 10 പ്രോ വരുന്നത്. ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്സി, 3.5 എംഎം ഓഡിയോ ജാക്ക്, ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 5,000 എംഎഎച്ച് ആണ് ബാറ്ററി.