മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ മാര്‍ച്ചില്‍ തങ്ങളുടെ കാറുകള്‍ക്ക് മികച്ച കിഴിവുകള്‍ നല്‍കുന്നുണ്ട്. മാരുതി സുസുക്കി ഇഗ്നിസിന് മാര്‍ച്ചില്‍ 52,000 രൂപ വരെ കിഴിവുണ്ട്. സിയാസിന് 28,000 രൂപ വരെയും കിഴിവ് ലഭിക്കും. ആള്‍ട്ടോയ്ക്ക് 38,000 രൂപ വരെയും, ആള്‍ട്ടോ കെ10, എസ്-പ്രസ്സോ എന്നിവയ്ക്ക് 49,000 രൂപ വരെയും, വാഗണ്‍ആറിന് 64,000 രൂപ വരെയും, മാരുതി സുസുക്കി 40,000 രൂപ വരെയും വിലക്കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റ് 54,000 രൂപ വരെയും ഡിസയര്‍ 10,000 രൂപ വരെയും കഴിവ് ലഭിക്കും. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന് 38,000 രൂപ വരെ കിഴിവുണ്ട്. ഐ20 യില്‍ 20,000 രൂപ വരെയും ഓറയില്‍ 33,000 രൂപ വരെയും കിഴിവ് ലഭിക്കും. ടാറ്റ നെക്സോണിന് മാര്‍ച്ചില്‍ 3,000 രൂപ കോര്‍പ്പറേറ്റ് കിഴിവുണ്ട്. ടാറ്റ ഹാരിയറിനും, ടാറ്റ സഫാരിക്കും 45,000 രൂപ വരെ കിഴിവുണ്ട്. ടാറ്റ ടിയാഗോയ്ക്ക് 28,000 രൂപ വരെയും ടാറ്റ ടിഗോറിന് 30,000 രൂപ വരെയും കിഴിവാണുള്ളത്. ടാറ്റ ആള്‍ട്രോസിന് 28,000 രൂപ വരെ കിഴിവ് ലഭിക്കും.