ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മോഷന്‍ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന് ശങ്കര്‍ രാമകൃഷ്ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഞ്ജിത്തിന്റെ ‘കേരള കഫേ’യില്‍ ‘ഐലന്റ് എക്സ്പ്രസ്’ ആണ് ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്ത ആദ്യ ചിത്രം. മാലാ പാര്‍വതി, അനുമോള്‍ ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, അശ്വിന് ഗോപിനാഥ്, കൃഷ്ണന് ബാലകൃഷ്ണന്, അമ്പി നീനസം, അശ്വത് ലാല്‍ തുടങ്ങിയവരും ‘റാണി’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. മേന മേലത്ത് ആണ് ഗാനങ്ങള്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത്.