മാരുതി സുസുക്കി ബ്രെസ സിഎന്‍ജി ഇന്ത്യന്‍ വിപണിയിലിറക്കി. അടിസ്ഥാന എല്‍എക്‌സഐ വേരിയന്റിന് 9.14 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ഇസെഡ്എക്‌സ്‌ഐ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 12.05 ലക്ഷം രൂപ . സിഎന്‍ജി കരുത്ത് ലഭിക്കുന്ന വിപണിയിലെ ആദ്യത്തെ സബ്-കോംപാക്റ്റ് എസ്യുവിയാണ് ഇപ്പോള്‍ ബ്രെസ. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 25.51 കിലോമീറ്റര്‍ മൈലേജാണ് ബ്രെസ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. നാല് വകഭേദങ്ങളിലാണ് എത്തുന്നത്. ഈ വേരിയന്റുകളില്‍, ഇലക്ട്രോണിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കീലെസ് പുഷ് സ്റ്റാര്‍ട്ട് എന്നിവയുള്ള സ്മാര്‍ട്ട്‌പ്ലേ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ബ്രെസ തുടര്‍ന്നും നല്‍കും. സിഎന്‍ജി മോഡില്‍, ബ്രെസ്സ 121.5 എന്‍എം ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ പരമാവധി 87 ബിഎച്പി പവറും ഉണ്ട്.