തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്. ഫെബ്രുവരിയില്‍ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 37.15 ബില്യണ്‍ ഡോളറിനെതിരെയാണ് ഈ നിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത് വ്യക്തമാവുന്നത്. ഇറക്കുമതിയും 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 55.9 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണ് ഇക്കുറി കുറവുണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി 17.43 ബില്യണ്‍ ഡോളറാണ്. അതേസമയം, ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍, രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 7.5 ശതമാനം ഉയര്‍ന്ന് 405.94 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഇറക്കുമതിയാവട്ടെ 18.82 ശതമാനം വര്‍ധിച്ച് 653.47 ബില്യണ്‍ ഡോളറായി.