സ്വർണ വില റെക്കോർഡിലേക്ക്. പവന് 200 രൂപ കൂടി 43040 രൂപയായി. ഗ്രാമിന് 5380 രൂപയായി ഉയർന്നു. അംസംസ്കൃത എണ്ണവില ഒന്നരവർഷത്തെ കുറഞ്ഞ നിരക്കിലായി. സ്വർണത്തിന്റെ വില കൂടുന്നതിന് പ്രധാന കാരണമായി പറയുന്നത് അമേരിക്കയിലെ ബാങ്കുകളുടെ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ പലിശനിരക്ക് കൂട്ടിയിരുന്നു. എന്നാൽ പലിശ നിരക്ക് കൂട്ടിയിട്ടും ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.ഡോളറിന്റെ പ്രതിസന്ധിയിൽ സ്വർണത്തിനു മൂല്യം കൂടുന്ന സാഹചര്യത്തെ തുടർന്ന് സ്വർണവില കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan