രഘു മേനോന്‍ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകരെ നേടുന്നു. ‘ജിങ്ക ജിങ്ക’ എന്നു തുടങ്ങുന്ന ആഘോഷപ്പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. സുരേഷ് കൃഷ്ണന്‍ വരികള്‍ കുറിച്ച പാട്ടിന് മത്തായി സുനില്‍ ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. പാട്ട് ആസ്വാദകരെ താളം പിടിപ്പിച്ച് മികച്ച പ്രതികരണങ്ങള്‍ നേടുകയാണിപ്പോള്‍. നിരവധി പേരാണു പിന്നണി പ്രവര്‍ത്തകരെ പ്രശംസിച്ചു രംഗത്തെത്തുന്നത്. നിശാന്ത് ബി.ടി പാട്ടിന്റെ മിക്‌സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു. നിഹില്‍ ജിമ്മി ആണ് പ്രോമിങ് ചെയ്തത്. ശിവദ, സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ദേവി അജിത്, കവിത രഘുനന്ദന്‍, ലത ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് കൃഷ്ണര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.