ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വാത്തി’. മലയാളി നടി സംയുക്തയാണ് നായിക. ‘വാത്തി’ ഒടിടിയിലേക്കും എത്തുകയാണ്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിലുള്ള ‘വാത്തി’ ഒടിടിയില്‍ മാര്‍ച്ച് 17നാണ് പ്രദര്‍ശനം തുടങ്ങുക. തമിഴകത്ത് ഗ്യാരന്റിയുള്ള നടന് എന്ന തന്റെ സ്ഥാനം ധനുഷ് അടിവരയിട്ട ‘വാത്തി’ നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.