◾സ്വര്‍ണ്ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിച്ചു സ്ഥലംവിട്ടാല്‍ 30 കോടി രൂപ തരാമെന്നും ഇല്ലെങ്കില്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ്. പണം തന്നു സത്യത്തെ ഇല്ലാതാക്കാമെന്നു പിണറായി വിജയന് കരുതരുത്. അവസാന ശ്വാസംവരേയും പോരാടും. തന്നെ കൊന്നാലും കുടുംബാംഗങ്ങളും അഭിഭാഷകരും ഈ പോരാട്ടം തുടരും. ഒറ്റ തന്തയ്ക്കു ജനിച്ചവളാണു താന്‍. സ്വപ്ന ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു. കണ്ണൂരില്‍നിന്നുള്ള വിജയ്പിള്ളയാണ് ഇടനിലക്കാരനായി തന്നെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തീര്‍ത്തു കളയുമെന്നും ബാഗില്‍ മയക്കുമരുന്നോ വിദേശ കറന്‍സികളോ തിരുകിക്കയറ്റി യൂസഫലി കള്ളക്കേസില്‍ കുടുക്കുമെന്നും വിജയ്പിള്ള ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരായ തെളിവുകളെല്ലാം കൈമാറി ഹരിയാനയിലേക്കോ രാജസ്ഥാനിലെ ജയ്പൂരിലേക്കോ ആരുമറിയാതെ താമസം മാറ്റണമെന്നാണു ഭീഷണി. കര്‍ണാടക പോലീസിനും എന്‍ഫോഴ്സ്മെന്റിനും പരാതി നല്‍കിയെന്നും സ്വപ്ന പറഞ്ഞു.
◾മാധ്യമത്തിന് അഭിമുഖത്തിനെന്ന പേരിലാണ് വിജയ്പിള്ള തന്നെ സമീപിച്ചതെന്ന് സ്വപ്ന സുരേഷ്. ഇയാളുടെ യഥാര്‍ത്ഥ പേര് വിജേഷ് പിള്ള എന്നാണ്. ബംഗളൂരുവില്‍ അയാള്‍ നിര്‍ദേശിച്ച ഹോട്ടലില്‍വച്ചാണ് സംസാരിച്ചത്. സംഭാഷണത്തിന്റെ ചിത്രങ്ങളും ഏതാനും ചില ഓഡിയോയും സ്വപ്ന പുറത്തുവിട്ടിട്ടുണ്ട്. കൊച്ചിയിലെ ഡബ്ള്യു ജി എന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയാണ്. ഇയാളെ അന്വേഷിച്ച് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നെന്ന് കെട്ടിടമുടമ പറഞ്ഞു. ആറു മാസം മാത്രം പ്രവര്‍ത്തിച്ച ഇയാളുടെ സ്ഥാപനം അടച്ചുപൂട്ടിയ നിലയിലാണ്. ലക്ഷം രൂപയുടെ വാടക കുടിശികയുണ്ടെന്നും കെട്ടിടമുടമ.
◾സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തില്‍ ഞെട്ടിത്തരിച്ച് സിപിഎം. ഒന്നും പറയുന്നില്ലെന്നാണ് സിപിഎം ജാഥ നയിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്നലെ പ്രതികരിച്ചത്. വിഷയം പഠിച്ചശേഷം ഇന്നു പ്രതികരിച്ചേക്കും. സൂപ്പര്‍ ഹിറ്റ് സിനിമ റിലീസിനായി കാത്തിരിക്കുന്നതുപോലെയാണ് സ്വപ്നയുടെ ഫേസ് ബുക്ക് ലൈവിനായി ജനങ്ങള്‍ കാത്തിരുന്നത്. വൈകുന്നേരം അഞ്ചു മുതല്‍ ഇന്നു പുലര്‍ച്ചെ അഞ്ചുവരെ 12 മണിക്കൂര്‍കൊണ്ട് ഒന്നര ലക്ഷത്തോളം പേരാണു സ്വപ്നയുടെ വാക്കുകള്‍ ശ്രവിച്ചത്. രണ്ടായിരത്തിലേറെ പേര് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*
1.ഫ്ലോര്‍ മാനേജര്‍ /ഫ്ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
2. സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
3.സെയില്‍സ് എക്സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k
4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k
5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k
മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.
*HR : 7034443839, Email : customercare@pulimoottilonline.com*
◾രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ 150 ഗുരുതരമായ കേസുകളുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ഇതില്‍ മുക്കാല്‍ ഭാഗത്തോളം ബലാത്സംഗം, പീഡനം, പോക്സോ എന്നീ കേസുകളാണ്. 59 പോക്സോ കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളാണ്. സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എതിരേയാണ് പോക്സോ കേസുകളിലധികവും റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി.
◾ബ്രഹ്മപുരം പ്ലാന്റിലെ തീ ഇനിയും അണയ്ക്കാനാകാത്തതില് പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൊച്ചി മേയറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ‘മേയറെ തേടി’ എന്ന പ്ലക്കാര്‍ഡുമായാണ് മാര്‍ച്ച് നടത്തിയത്.
◾കൊച്ചി കോര്‍പറേഷന്റെ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതിയെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന് കരാര്‍ നല്‍കിയത് കോര്പറേഷന് നേരിട്ടാണ്. മാലിന്യ സംസ്കരണത്തില്‍ ഒരു പരിചയവുമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്. സിപിഎം നേതാക്കന്മാര്ക്കു പണമുണ്ടാക്കാനാണു വഴിവിട്ട കരാറുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രതി ജീപ്പില്‍നിന്ന് ചാടി. തലയ്ക്കു ഗുരുതര പരിക്കേറ്റ വലിയതുറ സ്വദേശി സനു സോണി (30) യെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ നഗരത്തില്‍ ആളുകളെ കത്തികാട്ടി വിരട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
*ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് എന്തിനാണ് എന്നറിയാമോ…… ? https://dailynewslive.in/do-you-know-why-the-letter-x-is-written-behind-the-last-coach-of-the-train/*
◾കൊല്ലം അഞ്ചലില്‍ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
◾ഭാര്യയെ വീണ്ടും വിവാഹം ചെയ്ത അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിനു പൊലീസ് സംരക്ഷണം. ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു സംരക്ഷണം ഏര്‍പ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഷുക്കൂറിനെതിരേ ചിലര്‍ കൊലവിളി മുഴക്കിയിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലൂടെ പ്രശസ്തനായ നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവി ഷീനയുമാണ് രണ്ടാമതും വിവാഹിതരായത്.
◾എംജി സര്‍വകലാശാല മുന്‍ പ്രോവിസിയും കണ്ണൂര്‍ സര്‍വ്വകലാശാല നിയമ പഠന വിഭാഗം മേധാവിയുമായ ഡോ ഷീന ഷുക്കൂറിന്റ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്നു പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ചാന്‍സലര്‍ക്കു പരാതി നല്കി. കെ ശ്രീധര വാര്യരുടെ മരുമക്കത്തായം എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ കോപ്പി അടിച്ചെന്നാണ് പരാതി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം. ജിഷമോളെ കൃഷിവകുപ്പില്‍നിന്നു സസ്പെന്‍ഡു ചെയ്തു. മറ്റൊരാള്‍ ബാങ്കില്‍ നല്കിയ ഏഴു കള്ളനോട്ടുകള്‍ ജിഷമോള്‍ നല്‍കിയതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ കള്ളനോട്ട് കണ്ടെത്താനായില്ല. ജിഷമോളെ കള്ളനോട്ടു നല്കി മറ്റാരെങ്കിലും കബളിപ്പിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.
◾ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിനുള്ള നിയമത്തിന്റെ കരടിന് എല്‍ഡിഎഫ് അംഗീകാരം നല്കി. സുപ്രീം കോടതി വിധിക്ക് എതിരാകാതെ ഇരു സഭകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം നല്കുന്ന ബില്ലാണു തയാറാക്കിയിരിക്കുന്നത്.
◾സ്വപ്നയെ നിയമപരമായി നേരിടാന്‍ സിപിഎമ്മിനു നട്ടെല്ലുണ്ടോയെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. പുതിയ ആരോപണത്തോടെ മുഖ്യമന്ത്രി പിണറായി വജയന്റെ തൊലിയുരിഞ്ഞ നിലയിലായി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവര്‍ ഭരിക്കുന്നതുകൊണ്ടാണ് സ്വപ്നയെ തീര്‍ത്തുകളയുമെന്ന ഭീഷണി. സിപിഎം ഭരണത്തില്‍ കേരളം അധോലോകമായി മാറിയെന്നും കെ സുധാകരന് പറഞ്ഞു.
◾സ്വപ്നയുടെ ആരോപണങ്ങള്‍ക്കു മറുപടി നല്കാന് മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇടനിലക്കാരനതിരേ സംസ്ഥാന പൊലീസും അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെക്കുറിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്. ആരാണ് വിജയന് പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? സുരേന്ദ്രന് ചോദിച്ചു.
◾തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ സനിഷ്കുമാര് ജോസഫ് എംഎല്‍എയുടെ കുത്തിയിരിപ്പു സമരം. ചാലക്കുടി പോട്ട സ്വദേശിയായ അമലിന് മരുന്നുമാറി നല്കി ഗുരുതരാവസ്ഥയിലായതു സംബന്ധിച്ച വിവരങ്ങള്‍ തേടി എത്തിയ എംഎല്യ്ക്കു വിവരങ്ങള്‍ കൈമാറാത്തതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പു സമരം നടത്തിയത്. സൂപ്രണ്ട് എത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്ക് ഓര്‍ത്തോ ഡോക്ടര്‍ക്ക് 3500 രൂപ കൈക്കൂലി നല്‍കിയെന്ന് അമലിന്റെ കുടുംബം ആരോപിച്ചിരുന്നു.
◾വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയ 18 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ജീവനക്കാരാണ് 1,68,000 രൂപ തട്ടിയെടുത്തത്. രണ്ട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍, മൂന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍, ഒരു സെഷന് ഫോറസ്റ്റ് ഓഫീസര്‍, 11 ബീറ്റ് ഓഫിസര്‍മാര്‍, ഒരു ക്ലര്‍ക്ക് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
◾ക്രൈസ്തവ വിശ്വാസത്തേയും കന്യാസ്ത്രീ മഠങ്ങളേയും അവഹേളിക്കുന്ന ‘കക്കുകളി’ നാടകത്തിനെതിരെ തിങ്കളാഴ്ച കള്കടറേറ്റ് മാര്‍ച്ചു നടത്തുമെന്ന് തൃശൂര്‍ അതിരൂപത. സര്‍ക്കാര്‍ ചെലവിലാണ് ഒരു സംഘം കമ്യൂണിസ്റ്റുകാര്‍ അവഹേളനം നാടകം അവതരിപ്പിച്ചതെന്ന് അതിരൂപത കുറ്റപ്പെടുത്തി.
◾ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാദാപുരം തെരുവന്‍പറമ്പ് ചിയ്യൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റു ചെയ്തു. വിഷ്ണുമംഗലം സ്വദേശി കിഴക്കെ പറമ്പത്ത് കെ പി റഹീസിനെയാണ് (26) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ഓപറേഷന് തിയേറ്ററില്‍വച്ച് നഴ്സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയെന്നു പരാതി. ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി. ജീവനക്കാര്‍ സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പിന്നീട് ഒത്തുതീര്‍പ്പായതോടെ പരാതി പിന്‍വലിച്ചു.
◾തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച മൂന്നുപേരെ പോലീസ് തെരയുന്നു. മര്‍ദനമേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ അന്തരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടന്‍ വീട്ടില്‍ നസീറ (36) ആണ് മരിച്ചത്.
◾വിദേശത്തുനിന്നു വന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളായ നാലുു പേര് അറസ്റ്റില്‍. പുള്ളാവൂര്‍ മാക്കില്‍ മുഹമ്മദ് ഉവൈസ് (22), മുഹമ്മദ് റഹീസ് (22), പനക്കോട് മുഹമ്മദ് ഷഹല്‍ (23), ആദില്‍ (23) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
◾തളിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഓസ്ട്രിയന്‍ പൗരന് തിരയില്‍പ്പെട്ട് മരിച്ചു. ജെര്‍ഹാര്‍ഡ് പിന്റര്‍ (76) ആണ് മരിച്ചത്.
◾താമരശ്ശേരി ചുരത്തില്‍ ബൈക്കു മറിഞ്ഞ് യുവതി മരിച്ചു. അരിക്കോട് കീഴുപറമ്പ് സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ത്രീഷ്മയാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾തെരഞ്ഞെടുപ്പിനു ബിജെപിക്ക് അനുകൂലമായി കളമൊരുക്കാനാണ് ആദ്യം എന്‍ഫോഴ്സ്മെന്റിനേയും സിബിഐയേയും മോദി അയക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത. വനിത എന്ന നിലയിലല്‍ വീട്ടില്‍ വന്നു മൊഴി എടുക്കണമെന്ന ചട്ടം പാലിക്കാന്‍ എന്‍ഫോഴ്സ്മെന്റ് തയാറല്ലെന്നും കവിത.
◾പെരിയാറിന്റെ ഓര്‍മകള്‍ ഉള്ളിടത്തോളം നരേന്ദ്ര മോദിക്കോ ആര്‍എസ്എസിനോ തെന്നിന്ത്യയിലേക്കു കടക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനി. ചെന്നൈയില്‍ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതര സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഇഡിയും സിബിഐയും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസ് കൈയടക്കി. രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഉപകരണങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
◾ഡല്‍ഹി മദ്യനയ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റും അറസ്റ്റു ചെയ്തു. മൂന്നു ദിവസം ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. മദ്യനയ കേസില്‍ സിബിഐ അറസ്റ്റുചെയ്ത സിസോദിയ തിഹാര്‍ ജയിലിലാണ്.
◾നാഗ്പൂര്‍ നഗരത്തിലെ ഫുട്പാത്തുകളില്‍ ഭിക്ഷാടനം നിരോധിച്ചു. നാഗ്പൂര്‍ പൊലീസാണ് നിരോധന ഉത്തരവിറക്കിയത്. ഫുട്പാത്തുകളിലും ട്രാഫിക് ഇടങ്ങളിലും കൂട്ടംകൂടി നില്‍ക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യപാദ സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിയെ സമനിലയില്‍ തളച്ച് എടികെ മോഹന്‍ ബഗാന്. ഹൈദരാബാദില്‍ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല.
◾വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കുതിപ്പ് തുടരുന്നു. ഡല്‍ഹിയെ 105 റണ്‍സിന് പുറത്താക്കിയ മുംബൈ 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.
◾ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച നിലയിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. 104 റണ്‍സെടുത്ത് പുറത്താകാതെ നില്ക്കുന്ന ഓപ്പണര്‍ ഉസ്മാന് ഖവാജയുടെ ഇന്നിംഗ്സാണ് ഓസ്ട്രേലിയക്ക് മികച്ച അടിത്തറ നല്‍കിയത്. 49 റണ്‍സുമായി കാമറൂണ്‍ ഗ്രീനും ഖവാജക്കൊപ്പമുണ്ട്
◾ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ചൈനയില്‍ ഉപഭോക്തൃപണപ്പെരുപ്പം കഴിഞ്ഞമാസം രേഖപ്പെടുത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്. ഒരു ശതമാനമാണ് കഴിഞ്ഞമാസത്തെ വളര്‍ച്ചയെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ജനുവരിയില്‍ ഇത് 2.1 ശതമാനമായിരുന്നു. നിര്‍മ്മാതാക്കളുടെ പണനിലവാര സൂചിക ചൈനയില്‍ കഴിഞ്ഞ 5 മാസമായി പണച്ചുരുക്കമായി തുടരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരിയില്‍ 1.4 ശതമാനമാണ് ഇടിവ്. ജനുവരിയില്‍ നെഗറ്റീവ് 0.8 ശതമാനമായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം, കൊവിഡ് പ്രതിസന്ധി എന്നിവമൂലം ചൈനയില്‍ ഉപഭോക്തൃഡിമാന്ഡ് നിര്‍ജീവമാണ്. കമ്മോഡിറ്റി വിലകള്‍ ഇതുമൂലം കുറഞ്ഞുനില്‍ക്കുന്നതാണ് ഉപഭോക്തൃപണപ്പെരുപ്പവും പി.പി.ഐയും കുറയാന്‍ കാരണം. ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ചൈനയുടെ പണപ്പെരുപ്പക്കണക്കുകളെ ഓഹരിനിക്ഷേപക ലോകം ഏറെ കരുതലോടെയാണ് കാണുന്നത്. ഉപഭോക്തൃപണപ്പെരുപ്പവും പി.പി.ഐയും കുറഞ്ഞുനില്‍ക്കുന്നത് ചൈനയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ചൈനീസ് സമ്പദ് വ്യവസ്ഥ സമീപഭാവിയിലെങ്ങും കരകയറില്ലെന്ന സൂചനയും ഇത് നല്കുന്നു.
◾നടന് ഭീമന് രഘു സംവിധായകനാകുന്ന ചിത്രം ‘ചാണ’ മാര്‍ച്ച് 17 ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന് രഘുവാണ്. ഉപജീവനത്തിന് വേണ്ടി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന് വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു(ഭീമന് പടക്കക്കട), മുരളീധരന് നായര്‍, വിഷ്ണു, മണികണ്ഠന്, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ‘ചാണ’യുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് അജി അയിലറയാണ്. കഥ, തിരക്കഥ, ഡി ഒ പി ജെറിന് ജയിംസ്, ഗാനരചന-ലെജിന്‍ ചെമ്മാനി.
◾സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഏറ്റവുമധികം റീമേക്കുകള്‍ സംഭവിച്ചത് തെലുങ്കിലാണ്. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ ആണ് ഇപ്പോള്‍ തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നത്. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം ദി കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടെ നിര്‍മ്മിച്ച ബാനര്‍ ആണിത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളോടെയാവും ചിത്രം എത്തുക. നായകതാരം ആരെന്നത് പിന്നാലെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നതെങ്കിലും നാഗാര്ജുനയാവും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗാര്‍ജുനയുടെ കരിയറിലെ 99-ാമത് ചിത്രമായിരിക്കും ഇത്. തിരക്കഥാകൃത്ത് എന്ന നിലയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട പ്രസന്ന കുമാറിന്റെ സംവിധാന അരങ്ങേറ്റവുമായിരിക്കും ചിത്രം. നാല് വര്‍ഷത്തെ ഇടവേളം ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജും ചെമ്പന്‍ വിനോദ് ജോസും നൈല ഉഷയുമാണ് ടൈറ്റില്‍ റോളുകളില്‍ എത്തിയത്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന് നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്.
◾ഇവി സ്റ്റാര്‍ട്ടപ്പ് ആയ ജെമോപായ് ഇന്ത്യന്‍ വിപണിയില്‍ റൈഡര്‍ സൂപ്പര്മാക്സ് ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രാരംഭ വില 79,999 രൂപയാണ് (എക്സ്-ഷോറൂം, ഇന്ത്യ). റൈഡര്‍ ഇലക്ട്രിക് സ്കൂട്ടറിന്റെ നവീകരിച്ച പതിപ്പാണ് പുതിയ സ്കൂട്ടര്‍. ജാസി നിയോണ്‍, ഇലക്ട്രിക് ബ്ലൂ, ബ്ലേസിംഗ് റെഡ്, സ്പാര്‍ക്ലിംഗ് വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, ഫ്ലൂറസെന്റ് യെല്ലോ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ സ്കൂട്ടര്‍ വാങ്ങാം. സ്പോര്‍ട്ടി ഡിസൈനോടെയാണ് ഇത് വരുന്നത്. ജെമോപായ് റൈഡര്‍ സൂപ്പര്മാക്സ് ഇലക്ട്രിക് സ്കൂട്ടറില്‍ ബിഎല്‍ഡിസി ഹബ് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു, ഇത് 2.7കിലോവാട്ട് പരമാവധി പവര്‍ ഔട്ട്പുട്ട് നല്കുന്നു. ഈ മോട്ടോര്‍ സ്കൂട്ടറിനെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. റൈഡര്‍ സൂപ്പര്മാക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാണ്. സ്റ്റാന്‍ഡേര്‍ഡ് 1.8 കിലോവാട്ട് പോര്‍ട്ടബിള്‍ സ്മാര്‍ട്ട് ബാറ്ററി പാക്കും സ്മാര്‍ട്ട് ചാര്‍ജറും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങണമെങ്കില്‍, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് 2,999 രൂപ മാത്രം നല്കി ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
◾സാമ്പ്രദായിക ചരിത്രമെഴുത്തില്‍ ഒരിക്കലും കടന്നുവരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവന്‍ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകള്‍ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകള്‍ എഴുതപ്പെടുമ്പോള്‍ നമ്മുടെ നേരിയ നിശ്ശബ്ദത പോലും കുറ്റകൃത്യമായിപ്പോകും.. ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓര്‍മപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്‍മ്മകള്‍.. ഈ ഇരകള്‍ നമുക്കു പകര്‍ന്നു തരുന്നത് വലിയൊരു പാഠമാണ്. ‘ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും’ ആണ് ഈ ദുരന്തങ്ങള്‍, അതിര്‍ത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകള്‍ക്കപ്പുറം, ജാതി മത ദേശവംശ ഭേദമില്ലാതെ തങ്ങള്‍ക്ക് എല്ലാവര്ക്കും നല്‍കിയതെന്ന തിരിച്ചറിവ്… സമാനതകള്‍ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന് തിരിച്ചറിവ്… അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചു പിടിക്കാന്‍ ശ്രമിക്കേണ്ടത് കൂടുതല്‍ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്.. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’. സുധാ മേനോന്. ഡി സി ബുക്സ്. വില: 280 രൂപ.
◾ഹൃദയസംബന്ധമായ അസുഖങ്ങള്‍ അടക്കം എല്ലാ അസുഖങ്ങളും ആര്‍ക്കും വരാവുന്നത് തന്നെയാണ്. എന്നാല്‍ ആരോഗ്യകരമായ ജീവിതരീതി ഏറെക്കുറെ അസുഖങ്ങളെ ചെറുക്കുകയും അഥവാ അസുഖങ്ങള്‍ പിടിപെട്ടാല്‍ അവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹാര്‍ട്ട് ഫെയിലിയര്‍ എന്നു ലളിതമായി പറഞ്ഞാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ വിവിധയിടങ്ങളിലേക്ക് ആവശ്യമായത്രയും രക്തവും ഓക്സിജനും എത്തിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥ. സമയബന്ധിതമായി ആശുപത്രിയിലെത്തിക്കുകയാണെങ്കില് തീര്‍ച്ചയായും രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താം. രോഗിയെ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നത് പ്രധാനം. ഇതിന് രോഗിയില്‍ രോഗലക്ഷണങ്ങള്‍ കാണുന്നത് മനസിലാക്കാന്‍ കഴിയണമല്ലോ. എന്താണ് ഹാര്‍ട്ട് ഫെയിലിയറിന്റെ പ്രധാന ലക്ഷണങ്ങള്‍? ഇവ കൂടി അറിയാം. ഹാര്‍ട്ട് ഫെയിലിയറിലേക്ക് രോഗിയെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാം. ശ്വാസതടസം, തളര്‍ച്ച, ഒരു കാര്യത്തിലും വ്യക്തത തോന്നാത്ത അവസ്ഥ, പെട്ടെന്ന് നെഞ്ചിടിപ്പ് കൂടുക- ഇതില്‍ കാര്യമായ താളവ്യത്യാസവും, കാല്‍പാദത്തിലോ കാലുകളിലോ നീര് വന്ന് വീര്‍ക്കുക, വ്യായാമം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ, രക്തക്കുഴലുകള്‍ തീരെ നേരിയതായി വരുന്ന അവസ്ഥ, രാത്രിയില്‍ ഉറക്കം അസ്വസ്ഥമാവുക, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. നാല്പത് കടന്നവര്‍, പ്രമേഹം, ബിപി എന്നിവയുള്ളവര്‍, ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നമുള്ളവര്‍, വീട്ടിലാര്‍ക്കെങ്കിലും നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടിട്ടുള്ളവര്‍ എന്നിവരാണ് കൂടുതലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഒരിക്കലും രോഗലക്ഷണങ്ങള്‍ കാണുന്നപക്ഷം പരിഭ്രാന്തരാകേണ്ടതില്ല. സമാധാനപൂര്‍വം സമയം വൈകിക്കാതെ തന്നെ ആശുപത്രിയിലേക്ക് എത്താനാണ് ശ്രമിക്കേണ്ടത്.
*ശുഭദിനം*
*കവിത കണ്ണന്*
ആഗ്രഹിച്ചതെല്ലാം നേടിയിട്ടും ജീവിത്തില്‍ സന്തോഷമില്ല എന്ന പരാതിയുമായി അയാള്‍ തന്റെ ഗുരുവിന്റെ അരികിലെത്തി. ഗുരു അയാള്‍ക്ക് മൂന്ന് പന്ത് നല്കി. ഒന്ന് മണ്ണ്കൊണ്ടും, മറ്റൊന്ന് ചില്ലുകൊണ്ടും പിന്നെ റബ്ബറുകൊണ്ടും. എന്നിട്ട് പറഞ്ഞു: നിങ്ങള്‍ ഈ പന്തുകള്‍ കൊണ്ട് അമ്മാനമാടണം. ഒരു പന്ത് എപ്പോഴും വായുവില്‍ ഉണ്ടാകണം. ഗ്ലാസ്സ് പന്തും റബ്ബര്‍ പന്തും കയ്യിലും മണ്‍പന്ത് വായുവിലുമുള്ളപ്പോള് അയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. മണ്‍പന്ത് താഴെ വീഴും എന്ന് ഉറപ്പായപ്പോള്‍ അയാള്‍ റബ്ബര്‍ പന്ത് താഴെയിട്ട് മണ്പന്തിനെ പിടിച്ചു. ഗുരു ചോദിച്ചു: താങ്കളെന്തിനാണ് റബ്ബര്‍ പന്ത് താഴെയിട്ട് മണ്‍പന്ത് പിടിച്ചത്? അയാള്‍ പറഞ്ഞു: രണ്ടുപന്തുമാത്രമേ കയ്യില്‍ നില്ക്കൂ എന്ന് മനസ്സിലായപ്പോള്‍ താഴെവീണാലും പൊട്ടാത്ത റബ്ബര്‍ പന്തിനെ ഞാന്‍ കൈവിട്ടു. ഗുരു പറഞ്ഞു: ഇപ്പോള്‍ നിങ്ങളുടെ പ്രശ്നത്തിനുള്ള ഉത്തരമായി. മണ്‍പന്ത് കുടുംബവും, ചില്ലുപന്ത് തൊഴിലും റബ്ബര്‍പന്ത് ആഡംബരവുമാണ്. റബ്ബര്‍ പന്തിന് മൂന്നാം സ്ഥാനം നല്‍കുക. പലതരം സാധ്യതകളുടെ ഇടയിലൂടെയാണ് നാം നടന്നുനീങ്ങുന്നത്. എന്തിനെ സ്വീകരിക്കുന്നു. എന്തിനെ തിരസ്കരിക്കുന്നു എന്നതാണ് സഞ്ചരിക്കുന്ന ദൂരത്തിന്റെയും എത്തിച്ചേരുന്ന സ്ഥലത്തിന്റെയും ഗുണനിലവാരം തീരുമാനിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പും ഒരേസമയം സ്വീകരണവുമാണ് നിരാകരണവുമാണ്. പലതില്‍ നിന്നും ഒന്നിനെ എടുക്കുന്നത് പോലെയല്ല, ഇഷ്ടമുള്ള പലതില്‍ നിന്നും ഒന്നിനെ സ്വീകരിക്കുന്നത്. സമചിത്തത കൈവെടിയാതെ, നമുക്ക് തിരഞ്ഞെടുക്കാന്‍ പഠിക്കാം – ശുഭദിനം.