പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കഴിഞ്ഞയാഴ്ച്ച കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേ തുടർന്ന് ഇന്നലെ അറസ്റ്റു വാറൻറുമായി ലാഹോറിലെ വസതിയിൽ എത്തിയ ഇസ്ലാമാബാദ് പോലീസിന് മുന്നിൽ കോടതിയുടെ വാറൻറിൽ അറസ്റ്റ് പരാമർശിച്ചിട്ടില്ലെന്നും തോഷഖാന കേസിൽ കോടതിയിൽ ഹാജരാകാനാണു നിർദേശമെന്നും ഇമ്രാന്റെ പാർട്ടിയായ പി ടി ഐ ഉപാധ്യക്ഷനും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.
പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവൻമാരും നയതന്ത്രജ്ഞരും നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചു വിൽക്കുകയും ഇതിന്റെ ശരിയായ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്തെന്ന കേസാണ് തോഷഖാന കേസ്. കോടതിയിൽ നേരിട്ട് ഹാജരാകുമെന്ന അഭിഭാഷകരുടെ ഉറപ്പിനെ തുടർന്നാണ് ഇന്നലെ പോലീസ് തിരിച്ചു പോയത്.