ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ചു കലക്ടർ ഡോ.രേണുരാജ് റിപ്പോർട്ട് തേടി. കോർപ്പറേഷൻ സെക്രട്ടറി, അഗ്നിരക്ഷാസേന, കുന്നത്തുനാട് തഹസിൽദാർ എന്നിവരോട് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് തേടി .
തീപിടുത്തവുമായി ബന്ധപ്പെട്ടു രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമന്നു മലിനീകരണ നിയന്ത്രണ ബോർഡ് മേഖല ചീഫ് എൻവയൺമെൻറൽ എഞ്ചിനീയർ പറഞ്ഞു. തീപിടിത്തത്തിൽ കോർപ്പറേഷനു വലിയ വീഴ്ച്ചയുണ്ടായി. തീപിടുത്തം തടയാൻ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കോർപ്പറേഷനോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിക്കാതെ നിരുത്തരവാദപരമായാണ് കോർപ്പറേഷൻ പ്രവർത്തിച്ചത്.തീ കത്തുന്നതു തുടരുന്നതിനാൽ പ്രദേശത്തു പരിശോധന നടത്താൻ സാധിച്ചിട്ടില്ലെന്നും പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യത്തിൽ കേന്ദ്ര ഓഫീസാണു തീരുമാനമെടുക്കേണ്ടതെന്നും ചീഫ് എൻവയൺമെൻറൽ എഞ്ചിനീയർ പി കെ ബാബുരാജ് പറഞ്ഞു.
ഇരുമ്പനം, കാക്കനാട് മേഖലകളിലെ നാട്ടുകാരാണ് ഏറ്റം കൂടുതലായി ബുദ്ധിമുട്ട് അനുഭവിച്ചത്. വയോജനങ്ങൾക്കും കുട്ടികൾക്കും പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പുക ശ്വസിച്ച് വലിയ തോതിൽ ശ്വാസതടസമുണ്ടായി.