ജനപ്രിയ മോട്ടര്‍സൈക്കിളുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് യമഹ ഇന്ത്യ. ട്രാക്ഷന്‍ കണ്ട്രോള് സഹിതം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡല്‍ ലൈനപ്പ് യമഹ പുറത്തിറക്കിയത്. എഫ്സി എസ് എഫ്ഐ വി4 ഡീലക്സ്, എഫ് സി എക്സ്, എംടി 15 വി2 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ മോഡലുകളില്‍ ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കും. എഫ്സി എസ് എഫ്ഐ വി4 ഡീലക്സ് പതിപ്പിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 1.27 ലക്ഷം രൂപയാണ്, എഫ്സി എക്സിന്റെ 1.36 ലക്ഷം രൂപയും ആര്15 എമ്മിന്റേത് 1.93 ലക്ഷം രൂപയും ആര്15 വി4ന്റേത് 1.81 ലക്ഷം രൂപയും എംടി15 വി2 ഡീലക്സിന്റേത് 1.68 ലക്ഷം രൂപയുമാണ്. യമഹ എഫ്സി എസ് എഫ്ഐ വി4 ഡീലക്സ് & എഫ്സി എക്സ് പതിപ്പുകള്‍ക്ക് 7,250 ആര്‍പിഎമ്മില്‍ 12.4 പിഎസ് പവറും 5,500 ആര്‍പിഎമ്മില്‍ 13.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും ഇതിന്റെ 149 സിസി എന്ജിന്. യമഹ ആര് 15 എം & എംടി 15 വി 2 ഡീലക്സ് മോഡലുകളില്‍ ലിക്വിഡ് കൂള്‍ഡ് 155സിസി എഫ്ഐ എന്‍ജിനാണ് ആര് 15 എം, എംടി 15 വി2 ഡീലക്സ് എന്നിവയ്ക്ക് കരുത്ത് പകരുന്നത്. 10,000ആര്‍പിഎമ്മില്‍ 18.4പിഎസ് കരുത്തും, 7,500ആര്‍പിഎമ്മില്‍ 14.2എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും ഈ എന്ജിന്.