കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശ രീതി തുടരും. പ്‌ളീനറി സമ്മേളനത്തിനു മുന്നോടിയായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. പറന്നുയര്‍ന്നതിനു ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടര മണിക്കൂര്‍ പറന്നശേഷം തിരുവനന്തപുരത്ത് അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് വന്‍കിട തോട്ടങ്ങളില്‍നിന്നുളള സീനിയറേജ് തുക സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നു റിപ്പോര്‍ട്ട്. സീനിയറേജ് തുക കുറയ്ക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ തുക പൂര്‍ണമായും ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹാരിസണിന്റെ 11 തോട്ടങ്ങളില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിക്കാനിരിക്കെയായിരുന്നു ഈ ഇളവു നല്‍കിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍ കൊച്ചയില്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍. ഇ.പി ജയരാജന്‍ കെ.വി തോമസിനൊപ്പം പങ്കെടുക്കന്ന ദൃശ്യങ്ങള്‍ പുറത്ത്. ജനകീയ പ്രതിരോധ ജാഥ ആരംഭിച്ചതിന്റെ തലേന്നാണ് ഈ ചടങ്ങ് നടന്നത്.
നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത ശ്രമമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ച എന്തായിരുന്നെന്നു തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം ആര്‍എസ്എസുമായി ഉഭയക്ഷകി ചര്‍ച്ച നടത്തിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ചര്‍ച്ചയായിരുന്നു അത്. എന്നാല്‍ രണ്ടു വര്‍ഗീയ ശക്തികള്‍ തമ്മിലുള്ള ചര്‍ച്ച എന്തിനവേണ്ടിയായിരുന്നു എന്നാണ് അറിയേണ്ടത്. ഗോവിന്ദന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. കെ.ജെ. റീനയെ നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറാണ്. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് കേരളത്തില്‍ തൃശൂരില്‍ സ്ഥികരിക്കുമ്പോള്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറായിരുന്നു ഡോ. കെ.ജെ. റീന. തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ സ്വദേശിയാണ്.
ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചുവയ്ക്കാനാവില്ലെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. സുപ്രീംകോടതി തീര്‍പ്പുകല്പിച്ചതും രാജ്യം മറക്കാന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ വീണ്ടും പറയുകയാണ് അവര്‍ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലുംഈ കാര്യം അനുവദിക്കാനാവില്ല. മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകളെക്കുറിച്ചുള്ള പരിശോധനകള്‍ തുടരുന്നു. വിജിലന്‍സ് അനര്‍ഹരെന്നു കണ്ടെത്തിയവരില്‍ അര്‍ഹരുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അര്‍ഹതയില്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നാലു ലക്ഷം രൂപ നല്‍കിയെന്നും കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലേക്കാണു നാലു ലക്ഷം രൂപ നല്‍കിയത്.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പ്രതിഷേധവുമായി സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍. പാര്‍ട്ടി പരിപാടകളില്‍നിന്ന ജയന്‍ വിട്ടു നിന്നു. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള കാനം പക്ഷത്തിന്റെ ശ്രമമാണ് ആക്ഷേപത്തിനും അന്വേഷണത്തിനും പിന്നിലെന്നാണ് ജയനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്.
കാസര്‍കോട് കടമ്പാറില്‍ തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക സംഘത്തലവന്‍ രവി പൂജാരിയുടെ കൂട്ടാളിയടക്കം നാലു പേര്‍ അറസ്റ്റില്‍. രാകേഷ് കിഷോര്‍ അടക്കമുള്ളവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുകാര്‍ക്കെതിരെയും പ്രതികള്‍ തോക്കു ചൂണ്ടി. കടമ്പാര്‍ ബജ്ജയില്‍ കാറും ബൈക്കും കുറുകെ ഇട്ട് തോക്ക് ചൂണ്ടി ഡ്രൈവര്‍മാരെ ആക്രമിച്ച് ലോറികള്‍ തട്ടിയെടുക്കുകയായിരുന്നു.
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസിയെ രാജി വയ്പ്പിച്ചതില്‍ പ്രതിഷേധം. സിഐസിയിലെ രണ്ടു വിദ്യാര്‍ഥി യൂണിയനുകള്‍ പിരിച്ചു വിട്ടു. വാഫി, വഫിയ്യ വിദ്യാര്‍ഥി യൂണിയനുകളാണ് പിരിച്ചുവിട്ടത്.
ട്രെയിനില്‍ കയറാന്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യാത്രക്കാരന്‍ അറസ്റ്റിലായി. രാജധാനി എക്‌സ്പ്രസ്സില്‍ ബോംബ് ഭീഷണി മുഴക്കിയ പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണു തൃശൂരില്‍ അറസ്റ്റിലായത്.
അടിമാലിയില്‍ ആദിവാസി യുവാവ് വിനീതിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിമാലി പോലീസ് കേസെടുത്തു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് വിനീതിന്റെ മൊഴി.
മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യന്നൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം റോഡ് നിര്‍മ്മാണത്തിനായി ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും സ്ഥലം കയ്യേറുന്നു. പെരുമ്പ – മാതമംഗലം റോഡ് വീതികൂട്ടാന്‍ അമ്പതിലേറെ കുടുംബങ്ങളുടെ സ്ഥലമാണ് ഒരു രൂപ പോലും നല്‍കാതെ കയ്യേറിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്നാണ് അതിക്രമം.
ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍ വീടു തകര്‍ത്തു. ശാന്തന്‍പാറ ചുണ്ടല്‍ വളവുകാട് ചുരുളിനാഥന്റെ വീടാണു തകര്‍ത്തത്. വീട്ടില്‍ ആരും ഇല്ലായിരുന്നു. സമീപത്തെ കൃഷിയും കാട്ടാന നശിപ്പിച്ചു.
ആര്‍ത്തവ അവധി നടപ്പാക്കണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയത്തില്‍ സര്‍ക്കാരാണു തീരുമാനമെടക്കേണ്ടതെന്നു കോടതി നിരീക്ഷിച്ചു. ആര്‍ത്തവാവധി പ്രഖ്യാപിച്ചാല്‍ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്കെടുക്കില്ലെന്നും കോടതി.
കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര നടത്തിയ മോദി വിരുദ്ധ പരാമര്‍ശത്തില്‍ നിയമ നടപടി തുടരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഷ്ട്രീയത്തില്‍ സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത്. പവന്‍ ഖേര കോടതിയില്‍ മാപ്പ് പറഞ്ഞതിന്റെ രേഖകള്‍ സഹിതമാണ് ഹിമന്ത ട്വീറ്റു ചെയ്തത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിലെന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് കടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്കു കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചെന്നും മോദി പറഞ്ഞു. നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.