കോഴിക്കോട്ട് ഗവണ്മെന്റ് ആര്‍ട്സ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു. എന്നാൽ അതേ സമയം, ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായെത്തിയത്. കരുതല്‍ തടങ്കലിലെടുത്ത കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ടിനേയും ബ്ളോക്ക് പ്രസിഡണ്ടിനേയും വൈകീട്ടോടെ വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു.