മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’യുടെ ട്രെയിലര്‍ എത്തി. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോഹരമായ പ്രണയ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തം. റോക്കി മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീല്‍ ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാര്‍ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം ഫെബ്രുവരിയില്‍ 17ന് പ്രദര്‍ശനത്തിനെത്തുന്നു.