ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വാഹനം അടുത്ത വര്‍ഷമെത്തും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഓല ഇലക്ട്രക്കിന്റെ മുന്‍ സിടിഒ (ചീഫ് ടെക്നിക്കല്‍ ഓഫിസര്‍) ഉമേഷ് കൃഷ്ണപ്പ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്. ഇലക്ട്രിക് പദ്ധതികള്‍ക്കായി 150 ദശലക്ഷം ഡോളര്‍ റോയല്‍ എന്‍ഫീല്‍ഡ് നിക്ഷേപിക്കും. ഈ വര്‍ഷം അവസാനത്തോടെ പ്രൊട്ടോടൈപ്പും അടുത്ത വര്‍ഷം ആദ്യം പ്രൊഡക്ഷന്‍ പതിപ്പും പുറത്തിറക്കാനാണ് പദ്ധതി. നേരത്തേ യൂറോപ്യന്‍ ഇലക്ട്രിക് ബൈക്ക് കമ്പനിയായ സ്റ്റാര്‍ക് ഫ്യൂച്ചര്‍ എസ്എലിന്റെ 10.35 ശതമാനം ഓഹരി റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയിരുന്നു. വളരെ വ്യത്യസ്തമായ ഡിസൈനുമായിട്ടാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക്ക് ബൈക്ക് പുറത്തിറങ്ങുക എന്നാണ് സൂചനകള്‍. റോയല്‍ എന്‍ഫീല്‍ഡ് ഈ ഇലക്ട്രിക്ക് ബൈക്കിന് ഇപ്പോള്‍ കമ്പനിക്ക് അകത്ത് നല്‍കിയിരിക്കുന്ന പേര് ഇലക്ട്രിക്ക്01 എന്നാണ്. നിയോ-റെട്രോ സ്റ്റൈലിലുള്ള ഇലക്ട്രിക് ബൈക്കായിരിക്കും എന്‍ഫീല്‍ഡ് പുറത്തിറക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.