മണപ്പുറം ഫിനാന്‍സിന്റെ ഏകീകൃത അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 50.76 ശതമാനം ഉയര്‍ന്ന് 393.49 കോടി രൂപ രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1484.45 കോടി രൂപയില്‍ നിന്ന് 15.47 ശതമാനം വളര്‍ച്ചയോടെ 1714.12 കോടി രൂപയായി. കമ്പനിയുടെ കൈകാര്യ ആസ്തി 4.85 ശതമാനം വര്‍ധിച്ച് 1,883.37 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 51 ശതമാനം വര്‍ധനവുണ്ടായി. കമ്പനി 2 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 75 പൈസ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. മണപ്പുറത്തിന്റെ സ്വര്‍ണ വായ്പ വിഭാഗത്തില്‍ രേഖപ്പെടുത്തിയ വരുമാനം 18,614.13 കോടി രൂപയായിരുന്നു. അതേസമയം സ്വര്‍ണ വായ്പ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 23.7 ലക്ഷമെത്തി. മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ കൈകാര്യ ആസ്തി 22.05 ശതമാനം വര്‍ധിച്ച് 8653.45 കോടി രൂപയായി. കമ്പനിയുടെ ഭവന വായ്പ ഉപസ്ഥാപനമായ മണപ്പുറം ഹോം ഫിനാന്‍സിന്റെ കൈകാര്യ ആസ്തി 1004.80 കോടി രൂപ രേഖപ്പെടുത്തി. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ഫിനാന്‍സ് വിഭാഗത്തിന്റെ കൈകാര്യ ആസ്തി 2112.19 കോടി രൂപയാണ്. കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 1.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.42 ശതമാനവുമാണ്.