സ്ഥാന ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നികുതി നിർദേശങ്ങൾ പിൻവലിക്കുന്നതു വരെ ശക്തമായ സമരം നടത്താൻ ഇന്നലെ തിരുവനന്തപുരത്ത് കെ.പി സി സി പ്രസിഡൻറ് കെ.സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന ഭാരവാഹികളുടെ യോഗമാണ് തീരുമാനിച്ചത്.
ബജറ്റിനെ കുറിച്ചുള്ള വിമർശനങ്ങൾ പരിശോധിക്കുമെന്ന് സി പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
സംസ്ഥാന ബജററിൽ ഭിന്നശേഷി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാത്തതിൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻറും പ്രതിഷേധിച്ചു. ഇതിനെതിരെ സമര പരിപാടികൾ തുടങ്ങുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തിരുവനന്തപുരത്ത് പറഞ്ഞു