ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ശുചിത്വ മേഖലയിലെ പുത്തൻ ആശയങ്ങൾ പരിചയപ്പെടുത്തുന്ന ഗ്ലോബൽ എക്സ്പോ ജി എക്സ് കേരള 23 മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും.
കൊച്ചി മറൈൻ ഡ്രൈവിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ മാലിന്യ സംസ്ക്കരണത്തെ പുത്തൻ രീതികളും ആശയങ്ങളും പരിചയപ്പെടുത്തുന്ന നൂറിലധികം സ്റ്റാളുകൾ,26 സാങ്കേതിക സെക്ഷനുകൾ , ശിൽപ്പശാലകൾ, വിദ്യാർത്ഥികളുടെ ആശയങ്ങൾ പങ്കു വെക്കുന്ന ഹാക്കത്തോൺ, സംരംഭക സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മലിനജലം ഒഴുകുന്ന ഓടകൾ വൃത്തിയാക്കുന്ന റോബോട്ടിക്ക് സാങ്കേതിക വിദ്യ,
മാലിന്യങ്ങൾ പുനരുപയോഗിച്ച് പുതിയ ഉൽപ്പനങ്ങളാക്കുന്ന രീതി,
റോഡ് ക്ലീനിങ്ങ് മെഷീനുകൾ, ജലാശയങ്ങൾ ശുചിയാക്കുന്ന റോബോട്ടിക്ക് സംവിധാനo തുടങ്ങിയവയാണ് സ്റ്റാളുകളില പ്രധാന ആകർഷണങ്ങൾ.
ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും ഒട്ടേറെ പ്രമുഖർ സെമിനാറുകളിലും മറ്റും പങ്കെടുക്കും. മാലിന്യ മേഖലയിലെ സംഘടനാപ്രതിനിധികൾ, പരിസ്ഥിതി പഠന വിദ്യാർത്ഥികൾ, സംരംഭകർ തുടങ്ങിയവരും സംബന്ധിക്കുo