ഇനി ഓരോ തവണയും കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോയി വ്യക്തികളുടെ നമ്പര്‍ തെരഞ്ഞ് ബുദ്ധിമുട്ടേണ്ടെന്ന് വാട്സാപ്പ്. കോളിങ് ഷോട്ട്കട്ട് ഫീച്ചര്‍ അപ്ഡേറ്റ് ചെയ്ത് വാട്സാപ്പ്. ഈ ഫീച്ചര്‍ പ്രകാരം, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പര്‍ നിങ്ങള്‍ക്ക് കോളിങ് ഷോട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്തിയാല്‍ ആ വ്യക്തിയുടെ നമ്പര്‍ സ്വമേധയ നിങ്ങളുടെ ഹോം സ്‌ക്രീനില്‍ സേവ് ആകും. ഇതിലൂടെ ആവര്‍ത്തിച്ച് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോയി നമ്പര്‍ എടുക്കുന്ന രീതിയില്‍ നിന്നു അനായാസം കോള്‍ ചെയ്യാന്‍ കഴിയും. പുതിയ ഫീച്ചര്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിന്റെ അടുത്ത അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അസ്വദിക്കാം. നേരത്തെ ഒര്‍ജിനല്‍ ക്വാളിറ്റിയില്‍ തന്നെ ചിത്രങ്ങള്‍ വാട്സാപ്പിലൂടെ അയക്കാനുള്ള ഓപ്ഷനും ആപ്ലിക്കേഷന്‍ കൊണ്ടുവന്നിരുന്നു.