ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു. എജിയുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് നീക്കം. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ സൈബിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ ഓഫ് കേരള കേൾക്കും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan