ശക്തവും സമ്പന്നവുമായ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഇസ്താംബുളിന്റെ കഥയാണ് ദ ആര്‍ക്കിടെക്റ്റ്സ് അപ്രന്റീസ്. തന്റെ പ്രിയപ്പെട്ട വെള്ളാനയായ ചോട്ടയെ സംരക്ഷിക്കുവാന്‍ തുര്‍ക്കിയിലേക്ക് എത്തിപ്പെടുന്ന ജഹാനും രാജശില്പിയായ മിമര്‍ സിനാനും തമ്മില്‍ കണ്ടുമുട്ടുന്നതോടെയാണ് കഥാഗതി വികസിക്കുന്നത് ശില്പിയുടെ അപ്രന്റിസായി ജോലി നോക്കുന്ന ജഹാന് തലമുറകളുടെ കടന്നുപോക്കിന് സാക്ഷിയാകുന്നു. വര്‍ണ്ണാഭമായ രാജഭരണകാലത്തിലെ സംഭവവികാസങ്ങളെ ഫാന്റസിയുമായി കുട്ടിക്കലര്‍ത്തി രാഷ്ട്രീയം, ധാര്‍മ്മികത തുടങ്ങിയ വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയാണ് എലീഫ് ഷഫാക്ക് ഇവിടെ. മാസ്മരികമായ തുര്‍ക്കിഷ് സംസ്കാരത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഈ കൃതി തീക്ഷ്ണമായ ഒരു വായനാനുഭവം വാഗ്ദാനം ചെയ്യുന്നു. ജ്ഞാനത്തിന്റെയും നിഷ്കളങ്കതയുടെയും പ്രണയത്തിന്റെയും അനുകമ്പയുടെയും കൂടിച്ചേരലാണ് ഈ നോവല്‍. ‘ഒരു രാജശില്പിയുടെ അപ്രെന്റിസ്’. വിവര്‍ത്തനം – സോണിയ റഫീക്ക്. ഡിസി ബുക്സ്. വില 569 രൂപ.