പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. ‘മധുര മനോഹര മോഹം’ എന്നാണ് ചിത്രത്തിന്റെ പേര്. ഷറഫുദ്ധീന്‍, രജിഷാ വിജയന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ് , അല്‍ത്താഫ് സലിം, വിജയരാഘവന്, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ഷറഫുദ്ധീനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ദീന്റെ ഈ ചിത്രം നല്കുന്നു എന്നാണ് റിപ്പോര്‍ട്ട്.