നാസിക്കില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് സ്ത്രീകളുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ നാസിക്കിലെ പഥാരെ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അമര്‍നാഥില്‍നിന്ന് സായ് ബാബയുടെ ജന്മസ്ഥലമായ ഷിര്‍ദിലേക്ക് തീര്‍ഥാടനത്തിനുപോയവരാണ് അപകടത്തില്‍പെട്ടത്.നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയിലാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ സിന്നാര്‍ റൂറല്‍ ആശുപത്രിയിലും സിന്നാറിലെ യശ്വന്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസിക്കിലെ സിന്നാര്‍ തഹ്സിലിലെ പതാരെ ശിവറിന് സമീപം രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് ചെറിയ ആണ്‍കുട്ടികളും ഒരു പുരുഷനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്
45 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം.