ലഹരി കടത്ത് കേസില്‍ രണ്ട് പേര്‍ക്കെതിരെ ആലപ്പുഴ സിപിഎം ജില്ലാ ഘടകം നടപടി സ്വീകരിച്ചു. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. രണ്ട് ദിവസമായി തുടരുന്ന വിവാദങ്ങൾക്കൊടുവിലാണ് ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നൽകിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഇതിലേക്കായി പാര്‍ട്ടി രണ്ട് കുറ്റങ്ങളാണ് ചൂണ്ടിക്കാട്ടിയത് വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രതക്കുറവും ഉണ്ടായി.
വിവാദം അന്വേഷിക്കാൻ , പാർട്ടി മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ,ബാബുജാൻ, ജി. വേണുഗോപാൽ എന്നിവരെ നിയോഗിച്ചു. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് ഉടൻ തന്നെ പുറത്താക്കി. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടരി ആർ നാസർ പറഞ്ഞു.
കേസിലെ മൂന്നാംപ്രതിയായ സജാദ് സിപിഎം പ്രവർത്തകനല്ല . എന്നാൽ ഡിവൈഎഫ്ഐ അംഗമാണോഎന്ന ചോദ്യത്തിന് അത് സംഘടന വ്യക്തമാക്കട്ടെ എന്നായിരുന്നു മറുപടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസിൽ എ ഷാനവാസ്ഉള്‍പ്പെട്ട ആലപ്പഴ നോർത്ത്ഏരിയാ കമ്മിറ്റിയുടെ യോഗവും ചേര്‍ന്നു. സെക്രട്ടറിയേറ്റ് തീരുമാനം യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും എന്നുമായിരുന്നു മാധ്യമങ്ങളോട് ഷാനവാസ് പ്രതികരിച്ചത്.