ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ 143 റണ്‍സെടുത്തു. രോഹിത് 67 പന്തില്‍ 83 റണ്‍സെടുത്തപ്പോള്‍ ഗില്‍ 60 പന്തില്‍ നിന്ന് 70 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ പുറത്തായതിനു ശേഷം ക്രീസിലെത്തിയ വിരാട് കോലിയുടെ ഏകദിനത്തിലെ 73-ാം സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ നേടാന്‍ സഹായകമായത്. വിരാട് കോലി 87 പന്തില്‍ നിന്ന് 113 റണ്‍സെടുത്തു. ഇതോടെ ഹോം ഗ്രൗണ്ടില്‍ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമാണ് കോലിയെത്തിയത്.