ഗ്രാന്‍ഡ് വിറ്റാര എസ്യുവിയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി. മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി ഡെല്‍റ്റ എംടി, സെറ്റ എംടി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 12.85 ലക്ഷം രൂപ, 14.84 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. ഇതോടെ മാരുതി സുസുക്കി ഇപ്പോള്‍ 14 സിഎന്‍ജി മോഡലുകളാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ഹൈറൈഡറിന്റെ സിഎന്‍ജി പതിപ്പും ടൊയോട്ട അവതരിപ്പിക്കും. 25,000 രൂപയ്ക്ക് ഹൈറൈഡര്‍ സിഎന്‍ജിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റോടുകൂടിയ 1.5 ലിറ്റര്‍, ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി പതിപ്പിന് കരുത്തേകുന്നത്. സിഎന്‍ജി മോഡില്‍, എഞ്ചിന് 5,500 ആര്‍പിഎമ്മില്‍ 87.83 പിഎസ് പവറും 4,200 ആര്‍പിഎമ്മില്‍ 121.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേനയാണ് മുന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്.